Sunday, April 20, 2025
Saudi ArabiaTop Stories

ലക്ഷ്വറി കാർ മുതലാളിയായ ഏഷ്യൻ യാചകൻ സൗദിയിൽ പിടിയിൽ

ലക്ഷ്വറി കാറിൽ കറങ്ങി നടന്ന് അടിപൊളി ജീവിതം നയിച്ച യാചകൻ സൗദിയിലെ തബൂക്കിൽ പിടിയിലായി.

ഗൾഫ് പൗരനെന്ന വ്യാജേനയായിരുന്നു ഇയാൾ പൊതു ജനങ്ങൾക്കിടയിൽ ഇടപഴകിയിരുന്നത്.

തബുക്കിലെ ഒരു സൗദി പൗരനായിരുന്നു ലക്ഷ്വറി യാചകനെ സംബന്ധിച്ച് സൂചന നൽകിയത്.

2.5 ലക്ഷം റിയാലിന്റെ ലക്ഷ്വറി കാറും 55, 000 റിയാൽ മൂല്യമുള്ള വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള കറൻസികളും ഇയാളിൽ നിന്ന് കണ്ടെത്തി.

സുരക്ഷ വിഭാഗത്തിന്റെ പിടിയിലായ ഇയാൾക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കും എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഗൾഫ് പൗരമാരെ പോലെ വേഷവിധാനവും പ്രാദേശിക ഭാഷ നൈപുണ്യവുമെല്ലാം ഇയാൾ നില നിൽപ്പിനായി ഉപയോഗപ്പെടുത്തുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്