സൗദിയിൽ 5 ഉദ്യോഗസ്ഥർക്ക് 32 വർഷം തടവും പിഴയും
റിയാദ്: അഴിമതിക്കേസിൽ ഉൾപ്പെട്ട 5 ഉദ്യോഗസ്ഥർക്ക് പിഴയും തടവും വിധിച്ചതായി സൗദി പബ്ലിക് പ്രൊസിക്യൂഷൻ അറിയിച്ചു.
അഞ്ച് പേർക്കുമായി വ്യത്യസ്ത കാലയളവിലായി ആകെ 32 വർഷം തടവിനു പുറമേ 9 മില്യൻ റിയാലുമാണു പിഴ വിധിച്ചത്.
ധനകാര്യ, അഡ്മിനിസ്റ്റ്രേറ്റീവ് മേഖലകളിൽ നടന്ന അഴിമതിക്കായിരുന്നു ശിക്ഷ വിധിച്ചത്.
300 ലധികം തെളിവുകളായിരുന്നു ആരോപിതർക്കെതിരെ അന്വേഷണത്തിൽ ലഭിച്ചിരുന്നത്.
അഴിമതിക്കെതിരെ ശക്തമായ നിലപാടുകളാണു സമീപകാലത്തായി സൗദി അധികൃതർ സ്വീകരിച്ചിട്ടുള്ളത്.
കഴിഞ്ഞ വർഷം അഴിമതി വിരുദ്ധ നീക്കത്തിൽ രാജകുടുംബാംഗങ്ങളടക്കമുള്ള പ്രമുഖർ അറസ്റ്റിലായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa