ഹറമൈൻ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നു
ജിദ്ദ: തീപ്പിടിത്തത്തെത്തുടർന്ന് നിർത്തലാക്കിയിരുന്ന ഹറമൈൻ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നതായി ഹറമൈൻ ട്രെയിൻ സർവീസ് അതോറിറ്റി അറിയിച്ചു.
അടുത്ത ബുധനാഴ്ച മുതൽ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുമെന്നാണു അധികൃതർ അറിയിച്ചിട്ടുള്ളത്. രണ്ട് മാസത്തിലധികമായി സർവീസുകൾ മുടങ്ങിക്കിടക്കുകയായിരുന്നു.
ജിദ്ദ ന്യൂ എയർപോർട്ടിലെ സ്റ്റേഷൻ വഴിയാണു ബുധനാഴ്ച ഗതാഗതം ആരംഭിക്കുക. റാബിഗ്, മദീന തുടങ്ങിയ സ്റ്റേഷനുകളുമായി സർവീസ് ബന്ധപ്പെടുത്തും.
അതേ സമയം മക്കയിൽ നിന്നും മദീനയിലേക്കുള്ള സർവീസുകൾ അടുത്ത ആഴ്ച മുതലായിരിക്കും ആരംഭിക്കുകയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ജിദ്ദ സുലൈമാനിയ സ്റ്റേഷനിലെ അറ്റകുറ്റ പണികൾ പൂർത്തിയാകുന്നത് വരെ ജിദ്ദ ന്യൂ എയർപോർട്ടിലെ സ്റ്റേഷനിൽ നിന്നായിരിക്കും സർവീസ് നടത്തുക. കഴിഞ്ഞ സെപ്തംബറിലായിരുന്നു ജിദ്ദ സുലൈമാനിയ സ്റ്റേഷനിൽ തീപ്പിടിത്തമുണ്ടായത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa