Sunday, November 24, 2024
Jeddah

പെരിന്തൽമണ്ണ എൻ. ആർ. ഐ ഫോറം (പെൻറിഫ്) കമ്മിറ്റി പുന:സംഘടിപ്പിച്ചു.

ജിദ്ദ : പെരിന്തൽമണ്ണ എൻ. ആർ. ഐ ഫോറം വാർഷിക ജനറൽ ബോഡി യോഗവും കമ്മിറ്റി പുന:സംഘടനയും നടന്നു . കക്ഷി രാഷ്ട്രീയ, ജാതി മത ചിന്തകൾക്ക് അതീതമായി പെരിന്തൽമണ്ണ താലൂക്കിലെ മുഴുവൻ ആളുകളെയും ഉൾകൊള്ളുന്ന സംഘടനയായ പെൻറിഫ്  2020-2022 കാലയളവിലേക്കുള്ള മെമ്പർഷിപ് കാമ്പയിനിനും  തുടക്കം കുറിച്ചു.

സംഘടനയുടെ പുതിയ ഭാരവാഹികളായി നാലകത്ത് കുഞ്ഞാപ്പ (മുഖ്യ രക്ഷാധികാരി ), അയ്യൂബ്  മുസ്ലിയാരകത്ത്, നൗഫൽ പാങ്, വീരാൻ പെരിന്തൽമണ്ണ, അക്ബർ അലി ആലിക്കൽ, ഷബീറലി പട്ടിക്കാട് ( സഹ രക്ഷാധികാരികൾ), ബിഷർ. പി. കെ – താഴേക്കോട് (പ്രസിഡന്റ് ), സയീദ് .പി.കെ, മുസ്തഫ കോഴിശ്ശേരി, റഷീദ് കിഴിശ്ശേര , ഷാജഹാൻ എന്ന ബാവ, ഹമീദ് മണലായ (വൈസ് പ്രസിഡന്റുമാർ)   നാസർ ശാന്തപുരം (ജനറൽ സെക്രട്ടറി), അഫ്സൽ നാറാത്ത്, നിഹ്മത്തുള്ള മേലാറ്റൂർ, ഹാഷിം.എൻ, ശംസുദ്ധീൻ .കെ.പി വേങ്ങൂർ, ഷാജി .കെ .പാറൽ, അക്ബർ കണ്ണൻതൊടി, നാസർ .പി.സി( സെക്രട്ടറിമാർ ),  അബ്ദുൽ മജീദ് വലിയപീടികക്കൽ (ട്രഷറർ ), നാസർ പാക്കത്ത് (ഓർഗനൈസിംഗ് സെക്രട്ടറി ), അഷറഫ് പാറങ്ങാടൻ (മീഡിയ കൺവീനർ ), മുഹമ്മദ് സാദിഖ് തവളെങ്ങൾ, അഫ്സൽ ബാബു.എം.ടി, മുഹമ്മദ് അലി .ടി.എൻ പുറം, (ജോ : കൺവീനർമാർ), ബിലാൽ. കെ. ടി. (സ്പോർട്സ് കൺവീനർ), അഹമ്മദ് മുസ്ലിയാരകത്ത്, റിജാസ് തൂത, ഉവൈസ് വഴിപ്പാറ, മജീദ് പുഞ്ചയിൽ, ഇബ്രാഹിം മാമ്പ്ര, മജീദ് .പി.വി -പാങ് (ജോ: കൺവീനർമാർ) ഉണ്ണീൻ പുലാക്കൽ (കലാ വിഭാഗം & ഫാമിലി കൺവീനർ), മുഹ്‌സിൻ തയ്യിൽ, കരീം ജൂബിലി, അമീൻ അരീക്കുഴിയിൽ, ഷൈനോജ്‌ .എൻ.പി തൂത (ജോ: കൺവീനർമാർ)  മുജീബ് പുളിക്കാടൻ (വെൽഫെയർ കൺവീനർ), അലി ചോലക്കൻ, സക്കീർ കുട്ടി, അഷറഫ് അടയാട്ട്, നജീബ് പള്ളത്ത് കട്ടുപ്പാറ, നാസർ ആലടി കരിങ്കല്ലത്താണി, അലവി ആറങ്ങോടൻ (ജോ:കൺവീനർമാർ) എന്നിവർ  മുഖ്യഭാരവാഹികളായി ജനറൽ  എക്സിക്യൂട്ടീവ് നിലവിൽ വന്നു.  അഷറഫ് കിഴിശ്ശേരി,  മുജീബ് റീഗൾ,  ബാബു സ്നാക് എന്നിവരെ സംഘടനയുടെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.

ഷറഫിയ ഹിൽടോപ് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന യോഗത്തിന് ബിഷർ. പി. കെ – താഴേക്കോട് സ്വാഗതം പറഞ്ഞു. നാസർ ശാന്തപുരം അധ്യക്ഷത വഹിച്ചു. ഹാഷിം നാലകത്ത് സംഘടന യുടെ ഭരണഘടന അവതരിപ്പിച്ചു. ബിഷർ.പി.കെ സംഘടനാ  പ്രവർത്തന റിപ്പോർട്ടും,  മജീദ്.വി .പി  സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അയൂബ് മുസ്ലിയാരകത്ത് ആശംസാ പ്രസംഗം നടത്തി.  

നൗഷാദ് ബാബു വേങ്ങൂർ,  സക്കീർ മണ്ണാർമല എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അലി ഹൈദർ, അൻവർ .കെ .പി,   സൈദ് .പി.കെ,  ബിലാൽ .കെ.ടി,  ഉവൈസ്, അഫ്സൽ പറങ്ങാടൻ എന്നിവർ പരിപാടി നിയന്ത്രിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa