സൗദികൾ ബാർബർ ജോലിയൊക്കെ എവിടെ ചെയ്യാൻ എന്നിനി ചോദിക്കണ്ട; ഇതാ മാതൃകയായി ഒരു സൗദി പൗരൻ
ബുറൈദ: സൗദിയിലെ വിവിധ തൊഴിൽ രംഗങ്ങളിൽ സൗദിവത്ക്കരണം നടപ്പിലാകുന്ന വാർത്തകൾ വരുംബോൾ സാധാരാണയായി മലയാളികൾ കമൻ്റുകളിലൂടെ ചോദിക്കുന്ന ചോദ്യങ്ങളിൽ പെട്ടതായിരുന്നു സൗദികൾ ബാർബർ ജോലി ഒക്കെ ചെയ്യാൻ തയ്യാറാകുമോ എന്നത്.
എന്നാൽ ബാർബർ ജോലിയും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ബുറൈദയിലെ ഒരു സൗദി പൗരൻ. എംബിസി ചാനലാണു ഈ സൗദി പൗരനെക്കുറിച്ചുള്ള വാർത്ത പുറത്ത് കൊണ്ട് വന്നത്.
സർക്കാർ ജോലി രാജി വെച്ചാണു ഫൈസൽ എന്ന ഈ സൗദി യുവാവ് ബാർബർ ജോലി ഏറ്റെടുത്തിട്ടുള്ളതെന്നതാണു ഏറേ കൗതുകം.
ജോലി ചെയ്യാനായി ഫൈസൽ സ്വന്തമായിത്തന്നെ സലൂൺ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 3 മാസത്തെ ട്രെയിനിങ്ങിനു ശേഷമാണു ഫൈസൽ ബാർബർ ജോലി തൻ്റെ പ്രധാന പ്രഫഷനായി ഏറ്റെടുത്തത്.
ബാർബർ ജോലി താഴ്ന്ന ജോലിയാണെന്ന അഭിപ്രായത്തെ തള്ളിക്കളയുന്ന ഫൈസൽ ഈ മേഖലയിൽ കടന്ന് വരാൻ ആഗ്രഹമുള്ള സൗദി യുവാക്കാൾക്ക് പരിശീലനം നൽകാനും തയ്യാറാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa