ഇരുപത് വർഷങ്ങളുടെ ഇടവേളക്ക് ശേഷം സൗദി വനിത ഇന്തോനേഷ്യൻ മാതാവിനെ കണ്ടെത്തി
വെബ് ഡെസ്ക്: നീണ്ട ഇരുപത് വർഷങ്ങളുടെ ഇടവേളക്ക് ശേഷം സൗദി യുവതി ഇന്തോനേഷ്യക്കാരിയായ തൻ്റെ മാതാവുമായി ബന്ധപ്പെട്ടു.
ജകാർത്തയിലെ സൗദി എംബസിയിൽ എത്തിയ മാതാവ് സ്കൈപിലൂടെയായിരുന്നു സൗദിയിലുള്ള മകളുമായി സംഭാഷണം നടത്തിയത്.
രണ്ട് പേരും തമ്മിൽ സംസാരിച്ചത് എറേ ഹൃദയസ്‌പര്‍ശകമായ സംഭവമായിരുന്നു എന്നാണു കോൺസുലേറ്റ് വൃത്തങ്ങൾ അറിയിച്ചത്.
താമസിയാതെ മകളും മാതാവും നേരിട്ട് കാണുന്നതിനായുള്ള സജ്ജീകരണങ്ങൾ ഒരുക്കും. കൂടിക്കാഴ്ച ഇന്തോനേഷ്യയിലൊ സൗദിയിലൊ ആയിരിക്കും.
തൻ്റെ മൂന്നാം വയസ്സിൽ പിതാവിൻ്റെ വിയോഗത്തെത്തുടർന്ന് സൗദിയിൽ നിന്ന് ഇന്തോനേഷ്യയിലെക്ക് മടങ്ങിയ തൻ്റെ മാതാവിനെ കണ്ടെത്താനായി സൗദി യുവതി എംബസി വഴി ശ്രമിച്ചതാണു അവസാനം രണ്ട് പേർക്കും തമ്മിൽ ബന്ധപ്പെടാനുള്ള അവസരം ഒരുക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa