Sunday, April 20, 2025
Riyadh

ഓ.ഐ.സി.സി. റിയാദ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു


റിയാദ്: ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജനുവരി 30 വ്യാഴാഴ്ച്ച അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു.  

വൈകുന്നേരം ഏഴു മുതല്‍ 11 മണിവരെയാണ് മത്സരങ്ങള്‍ ഉണ്ടാവുക. തനതായ മാപ്പിള പാട്ടുകള്‍ വാദ്യോപകരണത്തിന്റെ അകമ്പടികളില്ലാതെ രണ്ടു വിഭാഗങ്ങളിയാട്ടണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. അഞ്ചു മുതല്‍ പതിനഞ്ചു  വയസ്സ് വരെയും പതിനാറു വയസ്സിനു മുകളിലുള്ളവരും.

വിജയികള്‍ക്ക് സ്വര്‍ണ നാണയമുള്‍പ്പടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ജമാല്‍ എരഞ്ഞിമാവ് 0509854764, തങ്കച്ചന്‍ 0536124501 എന്നി നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa