സൗദിയിൽ മെയിൻ റോഡുകളിൽ കാറുകൾ പിറകിലേക്കെടുക്കുന്നവർക്കും കുട്ടികൾക്കുള്ള സേഫ്റ്റി സീറ്റ് ഉപയോഗിക്കാതിരിക്കുന്നവർക്കും മുന്നറിയിപ്പ്
ജിദ്ദ: കാറുകളിൽ കുട്ടികളൂമായി സഞ്ചരിക്കുംബോൾ കുട്ടികൾക്കുള്ള സേഫ്റ്റി സീറ്റ് ഉപയോഗിക്കാതിരുന്നാൽ പിഴ ഈടാക്കുമെന്ന് സൗദി ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.
സേഫ്റ്റി സീറ്റ് ഉപയോഗിക്കാതിരുന്നാൽ 300 റിയാൽ മുതൽ 500 റിയാൽ വരെയാണു പിഴ ഈടാക്കുകയെന്നും മുറൂർ വ്യക്തമാക്കി.
മെയിൻ റോഡുകളിൽ വാഹനങ്ങൾ പിറകിലേക്ക് ഓടിക്കുന്നവർക്കും സൗദി ടാഫിക് വിഭാഗം ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മെയിൻ റോഡുകളിൽ 20 മീറ്ററിലധികം പിറകിലേക്ക് വാഹനങ്ങൾ ഓടിക്കുന്നവർക്കാണു പിഴ ഈടാക്കുക. ഇങ്ങനെ ഓടിക്കുന്നവർക്ക് 150 റിയാൽ മുതൽ 300 റിയാൽ വരെ പിഴ ഈടാക്കും.
പ്രധാന റോഡുകളിൽ ഉദ്ദേശിച്ച സ്ഥലത്തു വെച്ച് സുരക്ഷിതമായ രീതിയിൽ പുറത്ത് കടക്കാൻ സാധിക്കാത്തവർ അടുത്തുള്ള എക്സിറ്റ് വരെ മുന്നോട്ട് പോയി പുറത്ത് കടക്കണമെന്നും ഗതാഗത പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും മുറൂർ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa