സൗദിയിൽ ട്രാക്ക് മര്യാദ തെറ്റിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാൻ ഇനി സ്മാർട്ട് കാമറ
റിയാദ്: വാഹനമോടിക്കുന്നതിനിടെ ട്രാക്കുകളിൽ പാലിക്കേണ്ട മര്യാദകൾ ലംഘിക്കുന്നവരെ പിടി കൂടുന്നതിനായി സ്മാർട്ട് കാമറകൾ ഒരുക്കുന്നതായി സൗദി ട്രാഫിക് വിഭാഗം അറിയിച്ചു.
സഞ്ചാര ട്രാക്കിൽ പാലിക്കേണ്ട മര്യാദകൾ ലംഘിക്കുന്നത് മറ്റുള്ളവരുടെ അവകാശത്തിൻ്റെ നേരെയുള്ള കടന്നു കയറ്റമാകുമെന്നതിൻ്റെ പുറമെ അപകടങ്ങൾക്കും വഴി വെക്കുന്നതാണ്.
ഒരു സൗദി കംബനി തന്നെ വികസിപ്പിച്ചെടുത്ത സംവിധാനമാണു ട്രാക്ക് നിയമ ലംഘകരെ പിടി കൂടുന്നതിനു ഉപയോഗിക്കുക.
നേരത്തെ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെയും സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും പിടിക്കുന്നതിനു കാമറകൾ സ്ഥാപിച്ചിരുന്നു.
പ്രഥമ ഘട്ടത്തിൽ ചുരുക്കം ചില ഭാഗങ്ങളിൽ മാത്രമാണു സീറ്റ് ബെൽറ്റ്, മൊബൈൽ നിയമ ലംഘനം പിടികൂടുന്നതിനുള്ള കാമറകൾ സ്ഥാപിച്ചിരുന്നതെങ്കിൽ ഇപ്പോൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa