ബംഗ്ളാദേശ് ജോലിക്കാരൻ്റെ കല്യാണം സൗദി പൗർന്മാർ ചേർന്ന് നടത്തിക്കൊടുത്തത് ശ്രദ്ധേയമായി
അസീർ : ചില കഫീലുമാർ കാരണം വിവിധ തരത്തിലുള്ള പ്രയാസങ്ങൾ അനുഭവിക്കുന്ന പല വിദേശികളെയും നമ്മൾ പല വാർത്തകളിലും കാണാറുണ്ട്.
എന്നാൽ അത്തരത്തിലുള്ള വാർത്തകൾക്ക് എതിരായൊരു സംഭവത്തിനാണു കഴിഞ്ഞ ദിവസം സൗദി അറെബ്യയിലെ അസീർ പ്രവിശ്യയിലെ അസീർ സെൻട്രൽ ഹോസ്പിറ്റൽ സാക്ഷ്യം വഹിച്ചത്.
അസീർ സെൻട്രൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ബംഗ്ളാദേശുകാരായ ജീവനക്കാരൻ്റെയും ജീവനക്കാരിയുടെയും വിവാഹം സൗദി പൗരന്മാർ ചേർന്ന് നടത്തിക്കൊടുത്തത് വലിയ വാർത്തയായിട്ടുണ്ട്.
വിവാഹത്തിനുള്ള മുഴുവൻ ചെലവുകളും സൗദി പൗരന്മാർ തന്നെ വഹിച്ചതിനു പുറമെ വധൂവരന്മാർക്ക് താമസിക്കാനായി പ്രത്യേക വീടും അവർ ഒരുക്കിക്കൊടുത്തിട്ടുണ്ട് എന്നത് ഏറെ ശ്രദ്ധേയമായിട്ടുണ്ട്.
സൗദിയിലെ തെക്കൻ ഭാഗത്തെ പാരംബര്യ രീതിയിലായിരുന്നു വിവാഹം നടത്തിയത്. വരൻ സൗദി വസ്ത്രധാരണമായിരുന്നു സ്വീകരിച്ചിരുന്നത്.
സൗദി വേഷത്തിൽ നിൽക്കുന്ന മുഹമ്മദ് എന്ന ബംഗ്ളാദേശ് മണവാളൻ്റെയും സുഹൃത്തുക്കളുടെയും സ്വദേശി പൗരന്മാരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിട്ടുണ്ട്.
സാധാരണക്കാർക്ക് പുറമേ ബിസിനസുകാരും പോലീസുകാരും മുറൂർ ഉദ്യോഗസ്ഥരും ഹോസ്പിറ്റലിലെ ഡോക്ടർമാരുമെല്ലാം പങ്കെടുത്ത കല്യാണത്തിൽ പലരും വധൂ വരന്മാർക്ക് സമ്മാനങ്ങളും സാംബത്തിക സാഹയവും നൽകിയിട്ടുമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa