കൊറോണ; ചൈനയെ സഹായിക്കാൻ വിവിധ കമ്പനികളുമായി സൗദി 6 കരാറുകൾ ഒപ്പിട്ടു
റിയാദ്: കൊറോണ വൈറസ് ബാധയെ ചെറുക്കുന്നതിന് ചൈനയെ സഹായിക്കാൻ കിംഗ് സൽമാൻ റിലീഫ് സെന്റർ വിവിധ അന്താരാഷ്ട്ര കമ്പനികളുമായി സംയുക്ത കരാറിൽ ഒപ്പിട്ടു.
റിയാദിലെ ചൈനീസ് എംബസിയുടെ സഹകരണത്തോടെ നടന്ന കരാറിൽ കൊറോണ വൈറസിനെ നേരിടാനുള്ള വൈദ്യോപകരണങ്ങൾ ലഭ്യമാകുന്നതിനാണ് കരാറിലെ തീരുമാനം.
ചൈനക്കാവശ്യമായ സഹായങ്ങൾ ചെയ്യാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് കിംഗ് സൽമാൻ റിലീഫ് സെന്ററിന് ഉത്തരവ് നൽകിയതിന് പിറകെയാണ് കരാർ ഒപ്പിട്ടിട്ടുള്ളത്.
കാനഡയിൽ നിന്നും അമേരിക്കയിൽ നിന്നും നോർവേയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വൻ കിട കമ്പനികളാണ് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ചൈനയിൽ ലഭ്യമാക്കുക.
ചൈനീസ് ജനതക്കുള്ള സൗദി അറേബ്യയുടെ സഹായ സന്നദ്ധത ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൻ്റെയും മാനവികതയുടെ പ്രതിഫലനമാണു രാജാവിൻ്റെ ഉത്തരവിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa