Sunday, September 22, 2024
Jeddah

രാജ്ഭവൻ ഉപരോധ സമരത്തിന് ഐക്യദാർഢ്യ പന്തലൊരുക്കി പ്രവാസി ജിദ്ദ

ജിദ്ദ : കേരള സമര ചരിത്രത്തിൽ ഇതുവരെയും ദർശിച്ചിട്ടില്ലാത്ത ഐതിഹാസികമായ 35 മണിക്കൂർ നീണ്ടുനിൽക്കുന്ന രാജ്ഭവൻ ഉപരോധ സമരം വെൽഫെയർ പാർട്ടി സംസ്ഥാന ഘടകം തിരുവനന്തപുരത്തു നടത്തികൊണ്ടിരിക്കുമ്പോൾ തന്നെ സമരത്തിനു ആഭിമുഖ്യവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച്  പ്രവാസി സാംസ്‌കാരിക വേദി ജിദ്ദയിൽ തയ്യാറാക്കിയ സമരപന്തൽ തികച്ചും വേറിട്ട ഒരു പരിപാടിയായി.

പ്രത്യേകം രൂപകൽപന ചെയ്തു തയ്യാറാക്കിയ രാജ്ഭവനു മുന്നിൽ നേതൃത്വവും അണികളും പ്രതിരോധം തീർത്തു കൊണ്ടാണ് പരിപാടിക്കു തുടക്കമിട്ടത്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ടു പ്രവാസി സാംസ്‌കാരിക വേദി വെസ്‌റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ ഉൽഘാടനം നിർവ്വഹിച്ചു.

ഇന്ത്യൻ ഭരണഘടന നൽകുന്ന പൗരന്റെ മൗലിക അവകാശം നിലനിർത്താനുള്ള സമരത്തിൽ നിന്നു ഒരടി പോലും പിന്നോട്ടില്ലെന്നും ദീർഘകാല പോരാട്ടം ആവശ്യമാകുന്ന പക്ഷം അതിനു മുഴുവൻ ജനാധിപത്യ വിശ്വാസികളും തയ്യാറെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

പിന്നീട് വിവിധ ആവിഷ്‌കാരങ്ങളും പാട്ട്, കവിത, സമര മുദ്രാവാക്യങ്ങൾ, ആവിഷ്‌കാര സംഗീതം എന്നിവ കൊണ്ട് പരിപാടി തികച്ചും വ്യത്യസ്ത അനുഭവമായി.

പരിപാടിക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് അരുവി മോങ്ങം, അക്ബർ പൊന്നാനി, മലയാളം ന്യൂസ് പത്രാധിപ സമിതി അംഗം അഷ്‌റഫ് എം, മിഡിയാ ഫോറം പ്രതിനിധി ഇബ്രാഹിം ഷംനാട്, പ്രവാസി ജിദ്ദ വൈസ് പ്രസിഡന്റുമാരായ ഇസ്മയിൽ കല്ലായി, സുഹറ ബഷീർ, സാമൂഹ്യ പ്രവർത്തകരായ സി.എച്ച്. ബഷീർ, എഞ്ചിനിയർ നജ്മുദ്ദീൻ അമ്പലങ്ങാടൻ, റുക്‌സാന മൂസ, നജാത്ത് സക്കീർ എന്നിവർ സംസാരിച്ചു. അബ്ദുൽ ലത്തീഫ് കരിങ്ങനാടൻ, നിസാർ ഇരിട്ടി എന്നിവർ കവിതകളും സഹീർ കോഴിക്കോട്, മാസ്റ്റർ സഹൽ എന്നിവർ ഗാനങ്ങളും  ആലപിച്ചു.

അബ്ദു സുബ്ഹാൻ, എ.കെ. സൈതലവി, മുനീർ കാളികാവ് എന്നിവർ മുദ്രാവാക്യങ്ങൾക്കും പ്രതിഷേധ സ്വരങ്ങൾക്കും നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ ആവിഷ്‌കാര ഗാനവും വനിതകളുടെ സംഘഗാനവും ചടങ്ങിനു കൊഴുപ്പേകി.

രാജ്ഭവൻ ഉപരോധത്തിന്റെ ആദ്യ ദിനമായ 25 ന് രാത്രി 8 മുതൽ 11.30 വരെ നീണ്ടു നിന്ന പരിപാടികൾ വ്യത്യസ്ഥത കൊണ്ടും ഉള്ളടക്കം കൊണ്ടും ഏറെ ശ്രദ്ധേയമായി. സെൻട്രൽ കമ്മറ്റി അംഗം ഉമറുൽ ഫാറൂഖ് പാലോട് സമാപന പ്രഭാഷണം നടത്തി. പ്രവാസി ജനറൽ സെക്രട്ടറി എം.പി. അഷ്‌റഫ് സ്വാതവും, പ്രോഗ്രാം കോഡിനേറ്റർ സലീം നന്ദിയും പറഞ്ഞു.

സിറാജ് ഇ.പി, ദാവൂദ് രാമപുരം, നൗഷാദ് പയ്യന്നൂർ, അബ്ഷീർ വളപട്ടണം, കെ.എം.കരീം തലശ്ശേരി, ത്വാഹാ മുഹമ്മദ് കുറ്റൂർ, മുനീർ ഇബ്രാഹിം, റഹീം കാഞ്ഞിരോട്, അഡ്വക്കറ്റ് ഷംസുദ്ദിൻ എന്നിവർ നേതൃത്വം നൽകി

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q