സൗദിയിൽ രണ്ടാമത്തെ കൊറോണ വൈറസ് ബാധിച്ച വ്യക്തി ആദ്യം ബാധിച്ച വ്യക്തിയുമായി ബന്ധപ്പെട്ടയാൾ
ദമാം: സൗദിയിൽ രണ്ടാമത്തെ കൊറോണ വൈറസ് (COVID-19) കേസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം സൗദി ആരോഗ്യ മന്ത്രാലയമാണു ഇത് സംബന്ധിച്ച പ്രസ്താവനയിറക്കിയത്.
നേരത്തെ കൊറോണ വൈറസ് ബാധിച്ച സൗദി പൗരനുമായി ബന്ധമുള്ളയാളാണു രണ്ടാമതായി ബാധിച്ച വ്യക്തി. സൗദി പൗരനായ ഇയാളും ഇറാനിൽ പോയിരുന്നു.
ഇറാനിൽ നിന്ന് ബഹ്രൈൻ വഴി സൗദിയിൽ പ്രവേശിച്ചവരായിരുന്നു ഇരുവരും. ബഹ്രൈനിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നതിനു മുംബ് ഇറാനിൽ പോയ കാര്യം ഇവർ അതിർത്തിയിൽ അറിയിച്ചിരുന്നില്ല.
വൈറസ് ബാധ കൺഫേം ചെയ്ത വ്യക്തിയെ ഐസൊലേഷൻ റൂമിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാൾക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ആദ്യം കൊറോണ വൈറസ് ബാധിച്ച സൗദി പൗരനുമായി ബന്ധപ്പെട്ട മുഴുവൻ വ്യക്തികളുടെയും സാമ്പ്ൾ സ് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് സംബന്ധിച്ച് എന്ത് സംശയങ്ങളുണ്ടെങ്കിലും ആരോഗ്യ മന്ത്രാലയത്തിൻ്റെ 937 എന്ന നംബരിൽ വിളിച്ച് സംശയ നിവാരണം നടത്തണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa