ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകുന്നവർക്ക് ഇപ്പോൾ കൊറോണ ടെസ്റ്റ് ആവശ്യമില്ലെന്ന് റിപ്പോർട്ടുകൾ
ജിദ്ദ: കൊറോണ അതിരൂക്ഷമായി ബാധിച്ച രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്നവർക്ക് കൊറോണയില്ലെന്ന് തെളിയിക്കുന്നതിനുള്ള ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന സൗദി അധികൃതരുടെ അറിയിപ്പിൽ ഇപ്പോൾ ഇന്ത്യക്കാർ ഉൾപ്പെടില്ലെന്ന് റിപ്പോർട്ടുകൾ.
സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി ശനിയാഴ്ച വിമാനക്കംബനികൾക്കായി പുറത്തിറങ്ങിയ സർക്കുലർ പ്രകാരം ഈജിപ്തിലെ ഏതെങ്കിലും എയർപോർട്ടുകളിൽ നിന്ന് സൗദിയിലേക്ക് വരുന്നവർക്ക് മാത്രമാണു കൊറോണയില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.
തുടർന്ന് സൗദി എയർലൈൻസ് തങ്ങളുടെ ട്രാവൽ ഏജൻ്റുമാർക്കയച്ച സർക്കുലറിലും സൗദി സിവിൽ ഏവിയേഷൻ അറിയിച്ച പ്രകാരം ഈജിപ്തിൽ നിന്നുള്ള യത്രക്കാരെ മാത്രമേ പരാമർശിച്ചിട്ടുള്ളൂ.
ഈ വിഷയവുമായി ബന്ധപ്പെട്ട് നാട്ടിലെ വിവിധ ട്രാവൽ ഏജൻ്റുമാരുമായും ഞങ്ങൾ ബന്ധപ്പെട്ടെങ്കിലും ഒരു വിമാനക്കംബനികളിൽ നിന്നും കൊറോണ വൈറസ് ടെസ്റ്റ് കരുതണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള സർക്കുലർ ലഭിച്ചിട്ടില്ലെന്നും അത് കൊണ്ട് തന്നെ നിലവിൽ ഇന്ത്യക്കാർക്ക് ആവശ്യമുണ്ടാകില്ലെന്നുമാണു അറിയിച്ചിട്ടുള്ളത്.
അതേ സമയം സൗദി സിവിൽ ഏവിയേഷൻ്റെ സർക്കുലറിലും സൗദിയയുടെ അറിയിപ്പിലും മൂന്ന് ജി സി സി രാജ്യങ്ങൾ വഴി സൗദിയിലേക്ക് പോകുന്നവരെ സൗദിയിലെ മൂന്ന് എയർപോർട്ടുകളിൽ മാത്രമേ ഇറങ്ങാൻ അനുവദിക്കുകയുള്ളൂ എന്ന കാര്യം പരാമർശിക്കുന്നുണ്ട്.
ഇത് പ്രകാരം യു എ ഇ, ബഹ്രൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലൂടെ സൗദിയിലേക്ക് വരുന്നവർക്ക് റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ മാത്രമേ ഇറങ്ങാൻ സാധിക്കൂ.
നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പറക്കാൻ കൊറോണ ടെസ്റ്റ് ആവശ്യമില്ലെന്നും ആളുകൾ ആശങ്കപ്പെടേണ്ടതില്ലെന്നുമാണു ട്രാവൽസ് ഏജൻ്റുമാർ പറയുന്നത്. ഏതായാലും അടുത്ത ദിനങ്ങളിൽ തന്നെ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായേക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa