കൊറോണ ബാധിച്ച ഏറ്റവും പ്രായം കൂടിയ സ്ത്രീ സുഖം പ്രാപിച്ചു
ലോകത്ത് കൊറോണ ബാധിച്ചവരിൽ ഏറ്റവും പ്രായം കൂടിയ സ്ത്രീ സുഖം പ്രാപിച്ച വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.
ഡച്ച് വനിതയായ കോർനെലിയർ റസ് ആണു തൻ്റെ 107 ആമത്തെ വയസ്സിൽ കൊവിഡ്19 ൻ്റെ പിടിയിൽ നിന്ന് മോചിതയായത്.
തൻ്റെ 107 ആം ജന്മദിനത്തിൻ്റെ പിറ്റേ ദിവസം ആയിരുന്നു കോർനെലിയർ റസിനു കോവിഡ്19 ബാധയേറ്റത് എന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അവരുടെ നഴ്സിംഗ് ഹോമിലെ മറ്റു അന്തേ വാസികൾക്കൊപ്പം ചർച്ചിലെ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷമായിരുന്നു കൊറോണ ബാധിച്ചത് .
കൂടെയുണ്ടായിരുന്ന 40 പേർക്ക് വൈറസ് ബാധയേറ്റു. അതിൽ 12 പേരും മരണപ്പെട്ടു. എന്നാൽ 107 വയസ്സുള്ള കോർനെലിയർ വൈറസിനെ തോൽപ്പിക്കുകയായിരുന്നുവെന്ന് അവരെ ചികിത്സിച്ച ഡോക്ടർ വ്യക്തമാക്കി.
നേരത്തെ അമേരിക്കയിലുള്ള 104 വയസ്സുള്ള ബിൽ ലാപ്ഷീസ് ആയിരുന്നു കോവിഡ് 19 ൽ നിന്ന് മുക്തനായ ഏറ്റവും പ്രായമുള്ള വ്യക്തി.
ഏറെ പ്രായമായവരും കോവിഡ്19 വൈറസിനെ അതിജയിക്കുന്നുണ്ടെന്ന വാർത്ത എല്ലാവർക്കും വലിയ ആത്മവിശ്വാസമാണു നൽകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa