സൗദിയിൽ കോവിഡ് രോഗികൾ എത്ര? എവിടെയൊക്കെ?; സമഗ്ര റിപ്പോർട്ട്.
റിയാദ്: കോവിഡ് വ്യാപനം തുടക്കത്തിൽ വളരെ പതുക്കെയായിരുന്നെങ്കിൽ ഇന്നത് ദിവസവും അഞ്ഞൂറ്, അറുനൂറ് എന്നിങ്ങനെ റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചിരിക്കുന്നു.
സൗദി അറേബ്യ ഓരോ ദിവസവും നിയന്ത്രണങ്ങൾ കടുപ്പിച്ചും കർഫ്യൂ വ്യാപിപ്പിച്ചും പുറത്തിറങ്ങാനുള്ള സമയം കുറച്ചുമൊക്കെ സമൂഹ വ്യാപനം തടയാനുള്ള പരിശ്രമത്തിലാണ്.
സൗദിയിൽ 7142 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. നിലവിൽ ആക്ടീവ് കേസുകൾ 6006 ആയി. 87 ആളുകൾ ഇതുവരെ സൗദിയിൽ കോവിഡ്-19 ബാധിച്ച് മരണപ്പെട്ടു. ഇന്നു മാത്രം 762 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ റിയാദിലായിരുന്നു. എന്നാൽ ഇന്ന് ചിത്രം മാറിയിരിക്കുന്നു. മക്കയിൽ 1584 പേരിൽ. 1434 ആക്ടീവ് കേസുകളുണ്ട്. തൊട്ടടുത്ത് തന്നെ റിയാദ് ഉണ്ട്. റിയാദിൽ 1700 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 1265 പേരാണ് ആക്ടീവ് കേസുകൾ.
മദീനയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകൾ 1226 ആണ്. 1183 ആക്ടീവ് കേസുകളുണ്ട് ഇപ്പോൾ. തൊട്ടടുത്ത സ്ഥാനത്തുള്ള ജിദ്ദയിൽ 1132 കേസുകളിൽ 908 ആക്ടീവ് കേസുകളാണ് ഉള്ളത്. ദമാമിൽ 399 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 348 പേർ ഇപ്പോഴും ചികിത്സയിലാണ്.
ഹുഫൂഫിൽ 203 കൊറോണ പോസിറ്റീവ് ആയപ്പോൾ 185 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഖതീഫിൽ 198 പേരിൽ 124 പേർ ചികിത്സയിൽ ഉണ്ട്. തബൂകിൽ റിപ്പോർട്ട് ചെയ്ത 113 കേസുകളിൽ 106 പേർ ആക്ടീവ് കേസുകളാണ്.
ബാക്കിയുള്ള സ്ഥലങ്ങൾ നൂറിൽ താഴെ മാത്രം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഇടങ്ങളാണ്. തായിഫിൽ 87 ൽ 71 ആക്ടീവ് കേസുകളുണ്ട്. ദഹ്റാനിൽ 51 കൊറോണ ബാധിതർ ആണ് റിപ്പോർട്ട് ചെയ്തത്. ഇവിടെ ഇനി 29 കേസുകൾ മാത്രമാണ് ആക്ടീവ് ആയി ഉള്ളത്.
അൽകോബാറിൽ 47 കേസുകളിൽ 39 പേരാണ് നിലവിൽ ആക്ടീവ് കേസുകൾ ഉള്ളത്. ഖമീസ് മുഷൈതിൽ 45 കേസുകളിൽ 43 പേരും ഇപ്പോഴും ചികിത്സയിലാണ്. ബുറൈദയിൽ 41 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. 35 കേസുകളാണ് ആക്ടീവ് ആയിട്ടുള്ളത്.
യാംബുവിൽ 29 ഇൽ 29 കേസുകളും ഇപ്പോഴും ചികിത്സയിലാണ്. നജ്റാനിൽ 27 കേസുകളിൽ ഇനി 7 എണ്ണം മാത്രമാണ് ആക്ടീവ് കേസുകൾ. അബഹയിൽ 25 കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിൽ 14 എണ്ണം നിലവിൽ ആക്ടീവ് കേസുകളുണ്ട്.
ജിസാനിൽ 21 കേസുകളിൽ 8 എണ്ണം നിലവിൽ ആക്ടീവ് ആണ്. ബിഷയിലും ജുബൈലിലും പത്തൊൻപത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ജുബൈലിൽ 17 കേസുകളും ബിഷയിൽ 7 കേസുകളും നിലവിൽ ആക്ടീവ് ആണ്.
അൽബാഹയിൽ 18 പേരെയാണ് കൊറോണ പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ നാലു പേരാണ് ആക്ടീവ് കേസുകളായുള്ളത്. അറാറിലും ഖുലൈസിലും 16 പേരും അൽഖഫ്ജിയിൽ 15 പേരെയും കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തപ്പോൾ ഖുലൈസിൽ 16 പേരും അറാറിൽ 14 പേരും അൽഖഫ്ജിയിൽ 15 പേരും ആക്ടീവ് കേസുകളായി ചികിത്സയിലാണ്.
റാസ് തനൂറ 14 പേർക്ക് കോവിഡ് ബധിച്ചതിൽ നിലവിൽ 12 പേരും ചികിത്സയിലാണ്. സാമിതയിൽ 8 ഇൽ 8ഉം ആക്ടീവ് കേസുകളാണ്. അൽദർഇയയിലും അൽ ഖർജിലും 7 കേസുകൾ വീതമാണുള്ളത്. അൽ മഖ്‌വയിൽ 6 പേരാണ് ചികിത്സയിലുള്ളത്.
കുൻഫുദയിൽ അഞ്ച് കേസുകളിൽ നാലെണ്ണം നിലവിൽ ആക്ടീവ് ആണ്. ഷറൂറയിൽ അഞ്ചിൽ അഞ്ചും ആക്ടീവ് ആണ്. അഹദ് റുഫൈദ, അൽമോവിയ, അൽ റാസ്, സബ്തൽ അലായ എന്നിവിടങ്ങളിൽ നാലുവീതം കേസുകളാണുള്ളത്.
മഹായിൽ അസീർ, ഉനൈസ എന്നിവിടങ്ങളീൽ മൂന്ന് വീതവും അൽ ഹനാകിയ, അൽ ലീസ്, അൽ മുബ്റസ്, അൽ ഖുവയ്യ, അൽ തവാൽ, അൽ മുദൈലിഫ്, മീസാൻ, ഖുറയാത്, സബ്‌യ, സയ്ഹാത്ത് എന്നിവിടങ്ങളിൽ രണ്ട് വീതവും കേസുകൾ നിലവിൽ ആക്ടീവ് ആണ്. അൽബദാഇ യിൽ രണ്ടിൽ ഒരു കേസ് മാത്രമാണ് ഇപ്പോൾ ആക്ടീവ് ആയിട്ടുള്ളത്.
അലം, ദവാദ്മി, അൽ ജഫർ, മജ്മഅ്, അൽ ഷമ്ലി, അൽ അലാ, അൽ വജ്‌ഹ്, അൽ ഖരീഅ്, അൽ ആരള്, അൽ സൽഫി, ദബാ, ഹഫർ ബാതിൻ, ഹാഇൽ, അൽ നൈരിയ, എന്നിവിടങ്ങളിൽ ഓരോ കേസുകളും റിപ്പോർട്ട് ചെയ്തു.
മക്കയും റിയാദും മദീനയും ദിനം പ്രതി രോഗികൾ കൂടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോവാൻ ഇവിടെ സാധ്യത ഏറുകയാണ്.
മദീനയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 32 പേരാണ് ഇവിടെ മരണപ്പെട്ടത്. മക്കയിൽ 25 പേർ മരണപ്പെട്ടപ്പോൾ ജിദ്ദയിൽ 15 പേർ മരണത്തിനു കീഴടങ്ങി. എന്നാൽ രോഗബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരുന്ന റിയാദിൽ മരണ നിരക്ക് വളരെ കുറവാണ് . 4 മരണങ്ങൾ ആണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഹുഫൂഫിൽ 3 മരണം സംഭവിച്ചപ്പോൾ ദമാം, ഖതീഫ്, തബൂക്, അൽകോബാർ, ഖമീസ് മുഷൈത്ത്, ബുറൈദ, ജുബൈൽ, അൽ ബദാഇ എന്നിവിടങ്ങളിൽ ഓരോ മരണങ്ങളും റിപ്പോർട്ട് ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa