നിയമലംഘനം: ജിദ്ദയിൽ 15 റസ്റ്റോറന്റുകൾ അടച്ചു.
ജിദ്ദ: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ജിദ്ദയിൽ പതിനഞ്ച് റസ്റ്റോറന്റുകൾ അടച്ചു. ശുചിത്വ നിയമങ്ങൾ ലംഘിച്ചതിനും റെസ്റ്റോറന്റുകൾക്കുള്ളിൽ അറവ് നടത്തിയതിനുമാണ് ജിദ്ദയിൽ പതിനഞ്ച് റെസ്റ്റോറന്റുകൾ ജിദ്ദ മുനിസിപ്പാലിറ്റി അടച്ചത്.
ലൈസൻസ് ലഭിക്കാതെ പ്രവർത്തിക്കുക, ശുചിത്വ നിയമങ്ങൾ ലംഘിക്കുക, മാലിന്യങ്ങൾ ശെരിയായി കൈകാര്യം ചെയ്യാതിരിക്കുക, റെസ്റ്റോറന്റിനുള്ളിൽ അറുക്കുക എന്നിവയെ തുടർന്നാണ് നടപടി. നിരവധി റെസ്റ്റോറന്റുകളിലെ തൊഴിലാളികൾക്ക് ആരോഗ്യ കാർഡുകളും ഉണ്ടായിരുന്നില്ല.
നിയമപരമായ കൃത്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും, സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമാണെന്ന് റെസ്റ്റോറന്റുകൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ഉപ മുനിസിപ്പാലിറ്റികളുടെ അണ്ടർസെക്രട്ടറി മുഹമ്മദ് ഇബ്രാഹിം അൽ സഹ്റാനി പറഞ്ഞു.
നിയമലംഘനങ്ങൾ അധികൃതർ നിരീക്ഷിച്ചതിന് ശേഷം മറ്റ് റെസ്റ്റോറന്റുകൾക്കും ഭക്ഷണശാലകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും 50 ആടുകളെ കണ്ടുകെട്ടിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കുമായി സർക്കാർ സ്വീകരിക്കുന്ന പ്രതിരോധ, മുൻകരുതൽ നടപടികൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് അദേഹഹം കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa