ലോക്ഡൗൺ വീണ്ടും കൊണ്ടുവരുന്നത്, പൊതു സമൂഹം കൊറോണ മുൻകരുതൽ നടപടികൾ എങ്ങനെ പാലിക്കുന്നു എന്നതിനെ ആശ്രയിച്ച്; സൗദി ആരോഗ്യ മന്ത്രി.
റിയാദ്: ലോക്ക്ഡൗണുകളിലേക്ക് മടങ്ങാൻ സൗദി അറേബ്യ പദ്ധതിയിട്ടിട്ടില്ലെന്നും എന്നാൽ പൊതുസമൂഹം സഹകരിച്ചില്ലെങ്കിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റബിയ.
ലോക്ക്ഡൗണിലേക്കും കൂടുതൽ നിയന്ത്രണങ്ങളിലേക്കും സൗദി തൽക്കാലം മടങ്ങാൻ പദ്ധതിയിട്ടിട്ടില്ലെന്നും, എന്നാൽ ഇത് പ്രധാനമായും പൊതു സമൂഹം മുൻകരുതൽ നടപടികൾ എങ്ങനെ പാലിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നാമെല്ലാവരും കൊറോണക്കെതിരെയുള്ള മുൻകരുതലുകൾ പാലിക്കുകയാണെങ്കിൽ, പുതിയ നിയന്ത്രണങ്ങളില്ലാതെ രാജ്യത്തെ നമുക്ക് സുരക്ഷിതമാക്കാൻ കഴിയും, എന്നാൽ മറിച്ച് മുൻകരുതൽ നടപടികൾ പാലിക്കാതിരിക്കുകയാണെങ്കിൽ അത് ലോക്ഡൗണുകളിലേക്കും കടുത്ത നിയന്ത്രണങ്ങളിലേക്കും രാജ്യത്തെ വീണ്ടും കൊണ്ടുപോകും.
രാജ്യം കടുത്ത നിയന്ത്രണങ്ങൾക്ക് വിട നൽകി സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. ഇന്ന് രാജ്യത്തെ 90,000 ന് മുകളിൽ പള്ളികളാണ് വീണ്ടും വിശ്വാസികൾക്കായി തുറക്കുന്നത്. ശക്തമായ മുൻകരുതൽ നടപടികളും അണുനശീകരണവും അടക്കമുള്ളവയ്ക്ക് ശേഷം പള്ളികൾ തുറക്കുമ്പോൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ സമൂഹം പാലിക്കേണ്ടതുണ്ട്.
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാത്തവർക്കും സാമൂഹിക അകലം സൂക്ഷിക്കാത്തവർക്കുമെതിരെ ആയിരം റിയാൽ പിഴ ചുമത്തുമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പതിനായിരം റിയാൽ വരെ പിഴ ചുമത്തുമെന്നും അഭ്യന്തര വകുപ്പ് അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa