സൗദിയിലെ ഫഹ്സുദ്ദൗരി കേന്ദ്രങ്ങളുടെ പ്രവർത്തന സമയം നിശ്ചയിച്ചു
ജിദ്ദ: രാജ്യത്തെ ഫഹ്സുദ്ദൗരി (വാഹനങ്ങളുടെ കാലികമായ സാങ്കേതിക പരിശോധന) കേന്ദ്രങ്ങളുടെ പ്രവർത്തന സമയം പിരിയോഡിക്ക് ടെക്നിക്കൽ ഇൻസ്പെക്ഷൻ വകുപ്പ് വ്യക്തമാക്കി.
എല്ലാ വിധ കൊറോണ പ്രതിരോധ മുൻ കരുതലുകളുമെടുത്ത് കൊണ്ട് മെയ് 31 ഞായറാഴ്ച മുതലാണു രാജ്യത്തെ മുഴുവൻ ഭാഗങ്ങളിലുമുള്ള ഫഹ്സുദ്ദൗരി കേന്ദ്രങ്ങളും പ്രവർത്തനം പുനരാരംഭിച്ചത്.
റിയാദ് 1, റിയാദ് 2, ജിദ്ദ 1, ജിദ്ദ 2, മദീന, ദമാം, ഹുഫൂഫ്, ത്വാഇഫ്, തബൂക്ക്, ഹായിൽ, ഖസീം, അൽ ഖർജ്, അബ്ഹ, ജിസാൻ, നജ്രാൻ, യാംബു, ഹഫർ ബാത്വിൻ തുടങ്ങിയ ഫഹ്സുദ്ദൗരി കേന്രങ്ങൾ ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയായിരിക്കും പ്രവർത്തിക്കുക.
അൽ ജൗഫ്, ബീഷ, മജ്മഅ, അൽ ബാഹ, മഹായിൽ അസീർ, അറാർ, ഖുറയാത്ത്, വാദീ ദവാസിർ, ഖഫ്ജി, ഖുർമ, അൽറസ് തുടങ്ങിയ ഫഹ്സുദ്ദൗരി കേന്ദ്രങ്ങൾ ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ വൈകുന്നേരം 4 വരെയും ശനിയാഴ്ച രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെയുമായിരിക്കും പ്രവർത്തിക്കുക.
അതേ സമയം മക്കയിലെ ഫഹ്സുദ്ദൗരി കേന്ദ്രത്തിൻ്റെ പ്രവർത്തന സമയം ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെയായിരിക്കുമെന്നും ഇൻസ്പെക്ഷൻ വകുപ്പ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa