Saturday, April 19, 2025
Saudi ArabiaTop Stories

നജ്‌റാൻ പ്രവിശ്യയിൽ കൊറോണ വ്യാപിക്കാനുള്ള കാരണം ജൽവി രാജകുമാരൻ വ്യക്തമാക്കി

നജ്‌റാൻ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്കും ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമെല്ലാം നജ്രാൻ ഗവർണ്ണർ ജൽവി ബിൻ അബ്ദുൽ അസീസ് ബിൻ മുസാഅദ് രാജകുമാരൻ നന്ദി അറിയിച്ചു.

അതോടൊപ്പം റമളാൻ 20 മുതൽ നജ്രാൻ പ്രവിശ്യയിൽ കൊറോണ വൈറസ് വ്യാപിക്കാനുള്ള കാരണത്തെക്കുറിച്ച് ജൽവി ബിൻ അബ്ദുൽ അസീസ് രാജകുമാരൻ വ്യക്തമാക്കി.

നജ്രാനു പുറത്ത് നിന്ന് വന്ന ചിലയാളുകൾ മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുകയും മറ്റുള്ളവരുമായി ഇടപഴകുകയും ചെയ്തതാണു പെട്ടെന്ന് വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്നാണു ഗവർണ്ണർ പറയുന്നത്.

അതേ സമയം നജ്രാൻ പവിശ്യയിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ടെന്നും മരണ റിപ്പോർട്ടുകൾ ഇല്ലെന്നും ജൽവി രാജകുമാരൻ പറഞ്ഞു.

കൊറോണ വ്യാപനത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കാനും സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുമായി നേതൃപരമായ പങ്ക് വഹിക്കുന്ന ഭരണ നേതൃത്വത്തിൻ്റെ ശ്രമങ്ങളെ ജൽവി രാജകുമാരൻ പ്രത്യേകം പരാമർശിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്