10 ലക്ഷം തൊഴിലവസരങ്ങൾ ലഭ്യമാക്കുക ലക്ഷ്യം; സൗദിയിൽ 7 സ്ഥലങ്ങളിലായി 38 പുതിയ ടൂറിസ്റ്റ് സൈറ്റുകൾ തുറക്കും
ജിദ്ദ: 2022 ആകുംബോഴേക്കും 7 സ്ഥലങ്ങളിലായി പുതിയ 38 ടൂറിസ്റ്റ് സൈറ്റുകൾ തുറക്കുന്നതിനുള്ള പദ്ധതിയിലാണു രാജ്യമെന്ന് സൗദി ടൂറിസം മന്ത്രി അഹമദ് അൽ കാതിബ് അറിയിച്ചു.
നിലവിൽ 4 സ്ഥലങ്ങളിലായി 15 ടൂറിസം സൈറ്റുകൾ സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സൗദി ഗസ്റ്റ് സീസൺ ഓൺലൈൻ ഉദ്ഘാടനത്തോടനുബന്ധിച്ചാണു ഇക്കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയത്.
നിയോം, റെഡ് സീ, ഖിദ് യ, ദിർ ഇയ ഗേറ്റ് തുടങ്ങിയ വൻ കിട പദ്ധതികൾ വഴി ലക്ഷ്യമാക്കിയ കാര്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള ശ്രമത്തിലാണു രാജ്യം.
അടുത്ത 3 വർഷത്തിനുള്ളിൽ ടൂറിസം മേഖല വഴി മാത്രം രാജ്യത്ത് 2,60,000 ത്തിലധികം തൊഴിലവസരങ്ങളും 2030 ആകുംബോഴേക്കും 10 ലക്ഷം തൊഴിലവസരങ്ങളും ലഭ്യമാക്കുന്നതിനാണു മന്ത്രാലയം ലക്ഷ്യമിടുന്നത്.
നിലവിൽ ടൂറിസം മേഖലയിൽ നിന്നുള്ള രാജ്യത്തിൻ്റെ വരുമാനം. 3.5 ശതമാനം ആണെന്നും 2030 ആകുംബോഴേക്കും അത് 10 ശതമാനമാക്കുകയാണു ലക്ഷ്യമെന്നും മന്ത്രി സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa