15 ശതമാനം വാറ്റ്; സൗദിയിലെ പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മുതൽ നേരിയ വർദ്ധനവ്
റിയാദ്: സൗദിയിലെ പെട്രോൾ, ഡീസൽ വിലയിൽ നേരിയ വില വർദ്ധനവ് വരുത്തിയതായി സൗദി ആരാംകോ അറിയിച്ചു. ജൂലൈ 1 മുതൽ ജൂലൈ 10 വരെയുള്ള ദിവസങ്ങളിലേക്കാണു വില വർദ്ധനവ് ബാധകമാകുക.
ജൂലൈ 1 ബുധനാഴ്ച മുതൽ സൗദിയിൽ വാറ്റ് 15 ശതമാനമായി ഉയർത്തിയതിനോടനുബന്ധിച്ചാണു പെട്രോൾ വിലയിലും മാറ്റം വന്നിട്ടുള്ളത്.
പുതിയ നിരക്ക് പ്രകാരം 91 പെട്രോളിനു ലിറ്ററിനു 98 ഹലാലയാണു നൽകേണ്ടി വരിക. ഇത് വരെ ഇത് 90 ഹലാലയായിരുന്നു. 95 പെട്രോളിനു 1.18 റിയാലാണു പുതിയ വില . നേരത്തെ ഇത് 1.08 റിയാലായിരുന്നു.
ഡീസലിനു പുതിയ വില 52 ഹലാലയായിരിക്കും. നേരത്തെ ഇത് 47 ഹലാലയായിരുന്നു. 64 ഹലാലയുള്ള മണ്ണെണ്ണ വില 70 ഹലാലയായും ഉയർന്നിട്ടുണ്ട്.
എല്ലാ മാസവും 10 ആം തീയതി അന്താരാഷ്ട്ര വിപണിയിലേക്കുള്ള സൗദിയുടെ എണ്ണ കയറ്റുമതി വിലക്കനുസൃതമായാണു സൗദിയിലെ റീട്ടെയിൽ പെട്രോൾ വിലയിൽ മാറ്റം വരാറുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa