ഇഖാമ കാലാവധി കഴിഞ്ഞ് ഒരു മാസം പിന്നിട്ടവർക്ക് ലെവിയില്ലാതെ ഒരു മാസത്തേക്ക് ഇഖാമ പുതുക്കി നൽകും
റിയാദ്: കൊറോണ പശ്ചാത്തലത്തിൽ സ്വാകാര്യ മേഖലകൾക്കും മറ്റ് സാംബത്തിക മേഖലകൾക്കും പിന്തുണ നൽകുന്നതിനായി സർക്കാർ നടപ്പാക്കിയിരുന്ന വിവിധ പദ്ധതികൾ വീണ്ടും ദീർഘിപ്പിക്കാൻ രാജാവ് ഉത്തരവ് നൽകി. ഇത് പ്രകാരം സ്വകാര്യ മേഖലക്ക് ലഭ്യമാകുന്ന വിവിധ ആനുകൂല്യങ്ങളിൽ ചിലത് താഴെ വിവരിക്കുന്നു.
കൊറോണയുടെ അനന്തര ഫലങ്ങൾ അനുഭവിക്കുന്ന സ്വകാര്യ മേഖലയിലെ സൗദി പൗരന്മാരെ സാനിദ് സംവിധാനം വഴി പിന്തുണക്കുക.
തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട പിഴകൾ നിർത്തലാക്കുക. സ്വകാര്യ മേഖലയിലെ ചില സ്ഥാപനങ്ങൾക്ക് താത്ക്കാലികമായി ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ പ്രവർത്തനനങ്ങൾ ശരിയാക്കുന്നതിനായി ഒഴിവാക്കുക.
എല്ലാ സ്ഥാപനങ്ങളിലെയും സൗദി ജീവനക്കാരുടെ സാന്നിദ്ധ്യം പരിശോധിക്കുക. വേതന പരിരക്ഷയുമായി ബന്ധപ്പെട്ട് സേവനം നിർത്തലാക്കിയ നടപടി നിലവിൽ സാഹചര്യത്തിൽ താത്ക്കാലികമായി ഒഴിവാക്കി.
ഇവക്കെല്ലാം പുറമെ ഇഖാമ കാലാവധി കഴിഞ്ഞ് ഒരു മാസം പിന്നിട്ടവർക്ക് ലെവിയിൽ ഇളവ് നൽകാനും ആവശ്യമാകുന്ന സാഹചര്യത്തിൽ ഇഖാമ ഒരു മാസത്തേക്ക് കൂടി പുതുക്കി നൽകാനും രാജാവ് ഉത്തരവിട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa