സൗദി വനിത ഓടിച്ച കാർ ഇടിച്ച് വ്യായാമത്തിലേർപ്പെട്ടിരുന്നയാൾ മരിച്ചു
റിയാദ്: ശഖ്റാ ഗവർണ്ണറേറ്റിൽ ഒരു സൗദി വനിത ഓടിച്ച കാർ രണ്ട് സഹോദരന്മാരെ ഇടിക്കുകയും അപകടത്തിൽ ഒരു സഹോദരൻ മരിക്കുകയും മറ്റൊരു സഹോദരനു പരിക്കേൽക്കുകയും ചെയ്തു.
പതിവായി നടത്തുന്ന വൈകുന്നേരത്തെ വ്യായാമ നടത്തത്തിനിടയിലായിരുന്നു കാറിടിച്ച രണ്ട് സഹോദരന്മാരും. രണ്ട് പേരും അദ്ധ്യാപകന്മാരുമായിരുന്നു.
തൻ്റെ സഹോദരൻ്റെ സാന്നിദ്ധ്യത്തിൽ കാർ ഓടിക്കുകയായിരുന്ന വനിത മറ്റൊരു കാർ സർവീസ് റോഡിൽ നിന്ന് കയറി വന്നപ്പോൾ അപകടം സംഭവിക്കാതിരിക്കാൻ നടത്തിയ ശ്രമമാണു വലിയ അപകടത്തിൽ കലാശിച്ചത്.
വനിത ഓടിച്ചിരുന്ന കാർ നേരത്തെ വ്യായാമത്തിലേർപ്പെട്ടിരുന്ന സഹോദരന്മാർക്ക് നേരെ പാഞ്ഞ് കയറുകയും കാറിനെ ഇടിക്കുകയും ചെയ്തു.
പരിക്കേറ്റ രണ്ട് സഹോദരന്മാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അതിൽ ഒരാൾ മരിക്കുകയായിരുന്നു അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q