സൗദിയിലെ വിവിധ മേഖലകൾ സാധാരണ രീതിയിലേക്ക്; ആരോഗ്യ ജീവനക്കാർക്കുള്ള ഓവർടൈം ഡ്യൂട്ടികൾ നിർത്തുന്നു; സർക്കാർ ജീവനക്കാർ നാളെ മുതൽ ജോലി സ്ഥലങ്ങളിൽ ഹാജരാകണം
ജിദ്ദ: സൗദിയിലെ ഓരോ മേഖലകളും സാധാരണ രീതിയിലേക്ക് ഘട്ടം ഘട്ടമായി നീങ്ങുന്നു. . കൊറോണ പ്രതിരോധ നടപടികളെ നേരിടുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ ഓവർടൈം ഡ്യൂട്ടികൾ നിർത്തുന്നത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം സർക്കുലർ ഇറക്കി.
ഇതുമായി ബന്ധപ്പെട്ട സർക്കുലർ അധികൃതർ ഇഷ്യു ചെയ്തതായി പ്രാദേശിക ദിനപത്രമാണു റിപ്പോർട്ട് ചെയ്തത്. അതേ സമയം സർവീസുകൾ മുഴുവൻ സമയം ലഭ്യമാകുന്നത് ഉറപ്പ് വരുത്തുന്നതിനായി ഷെഡ്യൂളുകൾ തയ്യാറാക്കണമെന്നും സർക്കുലറിൽ പറയുന്നു.
ഏതെങ്കിലും ജീവനക്കാരെ വളരെ അപൂർവ്വമായ സാഹചര്യത്തിൽ അധിക ജോലിയിൽ നിയമിക്കേണ്ടതുണ്ടെങ്കിൽ ഓവർടൈം അലവൻസ് കമ്മിറ്റിക്ക് അപേക്ഷ നൽകിയിരിക്കണം.
അതോടൊപ്പം രാജ്യത്തെ മുഴുവൻ സർക്കാർ ജീവനക്കാരും നാളെ (ഞായറാഴ്ച) മുതൽ ജോലി സ്ഥലങ്ങളിൽ ഹാജരാകണമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയവും ആവശ്യപ്പെട്ടിട്ടുണ്ട്.
കൊറോണ പ്രതിരോധ മുൻകരുതലുകൾ പാലിച്ച് കോണ്ടായിരിക്കണം ജോലി സ്ഥലങ്ങളിൽ ഹാജരാകേണ്ടത്. അതേ സമയം കൂടുതൽ അപകടകരമായ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് റിമോട്ട് സംവിധാനത്തിലൂടെ ജോലി തുടരാൻ അനുമതിയുണ്ടാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa