ഒമാനിൽ നഴ്സിംഗ് മേഖലയിലും സ്വദേശിവത്കരണം
മസ്കറ്റ്: ഒമാനിലെ വിവിധ സർക്കാർ ആസ്പത്രികളിൽ സ്വദേശി നഴ്സുമാരെ നിയോഗിച്ച് ആരോഗ്യ മന്ത്രാലയം. വിദേശ നഴ്സുമാർക്ക് പകരമായാണ് സ്വദേശികളെ നിയമിച്ചിരിക്കുന്നത്. സെപ്തംബർ ഒന്ന് മുതൽ ഇവർ ജോലിയിൽ പ്രവേശിച്ചതായി മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ 8 സർക്കാർ ആസ്പത്രികളിലാണ് നഴ്സിംഗ് മേഖലയിൽ സ്വദേശി വത്കരണം നടപ്പിലാക്കിയത്. ഏറ്റവും കൂടൂതൽ വിദേശികൾക്ക് ജോലി നഷ്ടമായ സുഹാർ ഹോസ്പിറ്റലിൽ 62 സ്വദേശി നഴ്സുമാരെയാണ് നിയമിച്ചത്. സലാലയിലെ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ 36 പേർ പുതുതായി നിയമിതരായി.
ഇബ്ര ഹോസ്പിറ്റലിൽ 32 പേരും ജ’അലാൻ ബനി ബു അലി ആസ്പത്രിയിൽ 18 പേരും സൂർ ഹോസ്പിറ്റലിൽ 8 പേരും കസബ് ഹോസ്പിറ്റലിൽ അഞ്ചും ബുറൈമി ഹോസ്പിറ്റലിൽ രണ്ടും ഹൈമ ഹോസ്പിറ്റലിൽ ഒരാളുമാണ് പുതുതായി ജോയിൻ ചെയ്തത്. ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ പ്രവാസികൾക്ക് പകരമായി 172 നഴ്സുമാരുടെ പേരാണ് പ്രഖ്യാപിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa