സ്വദേശിവത്ക്കരണ വാർത്തകൾക്കിടയിലും വിദേശികളെ റിക്രൂട്ട് ചെയ്യുന്നത് എളുപ്പമാക്കാൻ ഇന്ത്യയടക്കം 7 രാജ്യങ്ങളിൽ സൗദി ലേബർ അറ്റാഷെമാരെ നിയമിക്കുന്നു
റിയാദ്: ഒരു ഭാഗത്ത് സൗദിവത്‌ക്കരണ പദ്ധതികളും നടപടിക്രമങ്ങളും നടക്കുംബോഴും സൗദിയിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നത് എളുപ്പമാക്കാൻ സൗദി ലേബർ അറ്റാഷെമാരെ നിയമിക്കുന്നു.
ഇന്ത്യ, പാകിസ്ഥാൻ,ബംഗ്ലാദേശ്, ഫിലിപൈൻസ്, ഇന്തൊനേഷ്യ, ശ്രീലങ്ക, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കാണു ലേബർ അറ്റാഷെമാരെ നിയമിക്കുന്നത്.
ഇതിന്റെ ആദ്യ ഘട്ടമെന്നോണം ഫിലിപൈൻസിലേക്കുള്ള ലേബർ അറ്റാഷെയായി മുഹമ്മദ് ബിൻ ഉബൈദുല്ല അൽ മുതൈരി നിയമിതനായി.
സൗദി ചരിത്രത്തിൽ ആദ്യമായാണു വിദേശത്ത് ഒരു ലേബർ അറ്റാഷെയെ നിയമിക്കുന്നത്.
സൗദിയിലേക്കുള്ള വിദേശികളുടെ റിക്രൂട്ട്‌മന്റ് കാര്യങ്ങൾ എളുപ്പമാക്കുക, അവർ സൗദി തൊഴിൽ വിപണിയിലേക്ക് അനുയോജ്യരാണോ എന്നത് പരിശോധനക്ക് വിധേയമാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ലേബർ അറ്റാഷെ കൈകാര്യം ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa