ഉരുളക്കിഴങ്ങ് മുതൽ പൈജാമ വരെ വിൽപനക്ക്; പിടിച്ച് നിൽക്കാൻ പുതിയ മാർഗങ്ങൾ തേടി വിമാനകമ്പനികൾ
ഇൻ്റർനാഷണൽ ഡെസ്ക്: വൻ പ്രതിസന്ധിയിൽ കുടുങ്ങിക്കിടക്കുന്ന വിമാനക്കമ്പനികൾക്ക് പണം കണ്ടെത്തുന്നതിനുള്ള മാർഗങ്ങൾക്ക് പരിധികളൊന്നുമില്ല. പച്ചക്കറികൾ, നിലക്കടല തുടങ്ങി പൈജാമ വരെ വിറ്റ് നില നിൽക്കാൻ ശ്രമിക്കുകയാണു പല വിമാനക്കംബനികളും.
ആസ്ത്രേലിയൻ വിമാനക്കംബനിയായ Qantas ബദാം മുതൽ പൈജാമ വരെ വില്പന നടത്തുന്നുണ്ട്. പതിനായിരം പൈജാമകൾ ഇതിനകം ചെലവായതായി വിമാനക്കംബനി അറിയിക്കുന്നു.
അതോടൊപ്പം ഉയർന്ന ക്ളാസുകളിലെ യാത്രക്കാർക്ക് സൗജന്യമായി നൽകിയിരുന്ന ഗിഫ്റ്റുകൾ അടങ്ങിയ കിറ്റുകൾ ഓൺലൈനിൽ വില്പനക്കും വെച്ചിട്ടുണ്ട് Qantas കംബനി.
വിമാനത്തിലുള്ളത് പോലെ സീറ്റുകളും മറ്റു സജ്ജീകരണങ്ങളും ഒരുക്കി തങ്ങളുടെ ഹെഡ് ക്വാർട്ടേഴ്സിൽ ഒരു റെസ്റ്റോറൻ്റ് തുറന്നാണു തായ് എയർലൈൻസ് വരുമാന മാർഗ്ഗം കണ്ടെത്തുന്നത്.
വിമാനത്തിൽ ലഭ്യമാകുന്ന ഭക്ഷണം ഓർഡറിനനുസരിച്ച് വീടുകളിൽ എത്തിച്ച് നൽകിയാണു കാനഡയിലെ ഒരു പ്രമുഖ വിമാനക്കംബനി നില നിൽക്കാൻ ശ്രമിക്കുന്നത്.
പഴങ്ങളും പച്ചക്കറികളും ഉരുളക്കിഴങ്ങും എല്ലാം വിൽക്കുന്ന പ്ളാറ്റ് ഫോം ആയി മാറ്റി എയർ ഏഷ്യയും അതിജീവിക്കാൻ ശ്രമിക്കുന്നുണ്ട്.
ഏതായാലും പഴയ പ്രതാപത്തിലേക്ക് വിമാനക്കംബനികൾ തിരിച്ചെത്തണമെങ്കിൽ ഇനിയും നിരവധി മാസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നാണു കരുതപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa