Monday, September 30, 2024
Riyadh

വേൾഡ് മലയാളി ഫെഡറേഷൻ സൗദി കൗൺസിലിന് പുതിയ നേതൃത്വം

റിയാദ്: വിയന്ന ആസ്ഥാനമായി 160ൽ പരം രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷൻ്റെ (ഡബ്ല്യൂ.എം.എഫ്) സൗദി നാഷണൽ കൗൺസിലിൻ്റെ 2020-22 കാലയളവിലേക്കുള്ള പുതിയ കമ്മറ്റി നിലവിൽ വന്നു.

പ്രസിഡൻ്റായി നസീർ വാവാകുഞ്ഞ് (ജിദ്ദ), ജനറൽ സെക്രട്ടറിയായി ഷബീർ ആക്കോട് (ദമ്മാം), ഖജാൻജിയായി സജു മത്തായി (കർജ്) എന്നിവരെ തിരഞ്ഞെടുത്തു.

അബ്ദുൽസലാം പെരുമ്പാവൂർ, ബഷീർ ഫവാരിസ്, ഷിഹാബ് കൊയിലാണ്ടി എന്നിവരെ വൈസ് പ്രസിഡൻ്റുമാരായും ഉണ്ണി മുണ്ടുപറമ്പ് , റാഫി കൊയിലാണ്ടി, ഷാനവാസ് വണ്ടൂർ എന്നിവരെ ജോയിൻ്റ് സെക്രട്ടറിമാരായും വൈസ് ഖജാൻജിയായി വിജാസ് ചിതറയെയും തിരഞ്ഞെടുത്തു.

വിവിധ സബ് കമ്മിറ്റി കോർഡിനേറ്റർമാരായി ജലീൽ പള്ളാത്തുരുത്തി, ഹുസൈൻ (ജീവകാരുണ്യം), മനാഫ് പാലക്കാട് (മലയാളം ഫോറം), അഡ്വ. അലവികുട്ടി (പബ്ലിക് റിലേഷൻസ്), ഇഖ്ബാൽ കോഴിക്കോട് (സ്പോർട്സ്), സോഫിയ ബഷീർ (ഹെൽത്ത് ഫോറം), ഷംനാദ് കരുനാഗപ്പള്ളി (മീഡിയ), വർഗീസ് പെരുമ്പാവൂർ (ബിസിനസ് ഫോറം), നസീർ ഹനീഫ (പ്രവാസി വെൽഫയർ), വർഗീസ് ഡാനിയൽ (വിദ്യാഭ്യാസവും പരിശീലനവും), രാജൻ കാരിച്ചാൽ (തിരഞ്ഞെടുപ്പ്), സാദിഖ് അയ്യാലിൽ (ഈവൻ്റ് ഫോറം), ഷംനാദ് കുളത്തൂപ്പുഴ (ഐ.ടി ഫോറം), ചാൻസ് റഹ്മാൻ (ലീഗൽ അഫയേഴ്സ്), നൗഷാദ് മുത്തലിബ് (യൂത്ത് ഫോറം), സലീം മങ്കയം (കൾച്ചറൽ ഫോറം) അൻഷാദ് കൂട്ടുകുന്നം (സാഹിതി ഫോറം), ഹെൻറി തോമസ് (മിഷൻ ടാലൻ്റ്) എന്നിവരേയും എക്സിക്യുട്ടീവ് അംഗങ്ങളായി ഷാഫി ദമ്മാം, ജോബി വാദി ദവാസിർ, മുഷ്താഖ് പറമ്പിൽ പീടിക ഹസ്സ, അഭിലാഷ് മാത്യു, ശ്രീകാന്ത് ഖർജ് എന്നിവരേയും തിരഞ്ഞെടുത്തു.

പ്രസിഡൻ്റ് സയ്യിദ് ഫസൽ തങ്ങളുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി കൂടിയ  നാഷണൽ കൗൺസിൽ ജനറൽ ബോഡിയിൽ ഗ്ലോബൽ വെൽഫയർ കോർഡിനേറ്റർ ശ്രീ. ഷിഹാബ് കൊട്ടുകാട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഗ്ലോബൽ വൈസ് പ്രസിഡൻ്റ് മുഹമ്മദ് കായംകുളം ആമുഖ പ്രഭാഷണം നടത്തി. ഗ്ലോബൽ, മിഡിലീസ്റ്റ്  നേതാക്കളായ ഗിരീഷ് ബാബു, ടോം ജോസ് നൗഷാദ് ആലുവ, സ്റ്റാൻലി ജോസ്, തോമസ് വൈദ്യൻ, യൂണിറ്റ് പ്രസിഡൻ്റുമാർ തുടങ്ങിയവർ ആശംസകളർപ്പിച്ചു.

സാബു ഫിലിപ്പ് സ്വാഗതവും ഷബീർ ആക്കോട് നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q