ഇമാറാത്തിൻെറ പുത്രനെ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആദരിച്ചു
ദുബൈ: പ്രപഞ്ചത്തിന്റെ തുടക്കത്തെ കുറിച്ചും ഒടുക്കത്തെ കുറിച്ചുമുള്ള ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്ന ബ്ലാക് ഹോൾ തിയറിയെ കുറിച്ച് പഠനം നടത്തിയതിന് ബ്രേക്ക് ത്രൂ പ്രൈസ് ഫൗണ്ടേഷൻ സമ്മാനിച്ച ഒരു ലക്ഷം ഡോളർ (ഏകദേശം മുക്കാൽ കോടി രൂപ) വില വരുന്ന ന്യൂ ഹോറിസൺ പ്രൈസ് നേടിയ ഇമാറാത്തി പൗരനായ അഹ്മദ് അൽ മഹീരിയെയാണ് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആദരിച്ചത്.
ഇമാറാത്തിന്റെ മകൻ എന്നാണ് അദ്ദേഹത്തെ ശൈഖ് മുഹമ്മദ് വിശേഷിപ്പിച്ചത്. സയൻസ് ഓസ്കാർ എന്ന് വിളിപ്പേരുള്ള പ്രൈസ് ലഭിച്ച അഹ്മദ്, ന്യൂ ജേഴ്സിയിലെ പ്രിൻസെറ്റൻ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്ടറേറ്റ് വിദ്യാർഥിയാണ്.
“താങ്കൾ അറബ് ലോകത്തിന്റെ അഭിമാനമായ ഇമാറാത്തി ഭൗതിക ശാസ്ത്രജ്ഞനാണ്” എന്നാണ് അദ്ദേഹത്തെ ശൈഖ് അഭിസംബോധന ചെയ്തത്.
ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര അവാർഡുകളിൽ ഒന്നാണ് ബ്രേക്ക് ത്രൂ പ്രൈസ് ഫൗണ്ടേഷൻ നൽകുന്നത്. 2012 ൽ സ്ഥാപിതമായത് മുതൽ 3,000 ത്തോളം ശാസ്ത്രജ്ഞർക്ക് 250 മില്യൺ ഡോളർ ഈ സംഘടന സമ്മാനമായി നൽകിയിട്ടുണ്ട്.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഓൺലൈൻ ആയാണ് അവാർഡ് ദാനം നടന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa