Sunday, September 22, 2024
Saudi ArabiaTop Stories

ആഭ്യന്തര ഉംറ തീർത്ഥാടനം നിയന്ത്രണങ്ങളോടെ പുനരാരംഭിക്കും

ജിദ്ദ: ആഭ്യന്തര ഉംറ തീർത്ഥാടനം സമീപ ഭാവിയിൽ നിയന്ത്രണങ്ങളോടെ പുനരാരംഭിക്കുമെന്ന് സൗദി മാധ്യമങ്ങൾ ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.

ആഭ്യന്തര തീർത്ഥാടകർ ഉംറ നിർവ്വഹിക്കാനായി പോകുന്ന സമയത്ത് കൊറോണ നെഗറ്റീവ് ആണെന്നതിനുള്ള സർട്ടിഫിക്കറ്റ് കൂടി കരുതേണ്ടി വരും.

കൊറോണ വൈറസ് മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും അനുസരിച്ചാണ് ഉംറ സേവനങ്ങൾ പുനരാരംഭിക്കുക.

ഓരോ തീർത്ഥാടകനും ഉംറ നിർവ്വഹിക്കേണ്ട തീയതിയും സമയവും അറിയിക്കുന്നതിനുള്ള മൊബൈൽ അപ്ളിക്കേഷൻ സേവനം നിലവിൽ വരും.

അന്താരാഷ്ട്ര അതിർത്തികൾ ഭാഗികമായി നാളെ മുതൽ തുറക്കുന്നതോടെ രാജ്യത്തെ കൊറോണ വൈറസിൻ്റെ വ്യാപ്തി പരിശോധിച്ചതിനു ശേഷം ഘട്ടം ഘട്ടമായിട്ടായിരിക്കും ഉംറ തീർത്ഥാടനത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ ഉണ്ടാകുകയെന്ന് അധികൃതർ ഇന്നലെ അറിയിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്