മാസ്ക്ക് ഉപയോഗിക്കാത്തവർക്കും ശരിയായ രീതിയിൽ ധരിക്കാത്തവർക്കും പിഴ ചുമത്തി ജിദ്ദ പോലീസ് ( വീഡിയോ കാണാം )
ജിദ്ദ: കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ശക്തമായി നിരീക്ഷിച്ച് ജിദ്ദ പോലീസ്.
മാസ്ക്ക് ധരിക്കാതിരിക്കുകയോ മൂക്കും വായും മൂടുന്ന രീതിയിൽ ശരിയായ രീതിയിൽ മറക്കാതിരിക്കുകയോ ചെയ്യുന്നവർക്ക് പിഴ ഈടാക്കുന്ന വീഡിയോ ആഭ്യന്തര മന്ത്രാലയം തന്നെ സോഷ്യൽ മീഡിയയിൽ പ്രസിദ്ധപ്പെടുത്തി.
മാസ്ക്ക് ധരിക്കാത്തവർക്ക് ആയിരം റിയാലാണു പിഴ ഈടാക്കുക. ജിദ്ദ പോലീസ് മാസ്ക് ധരിക്കാത്തവരെയും മാസ്ക്ക് ശരിയായ രീതിയിൽ ധരിക്കാത്തവരെയും പിടി കൂടുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa