മാസ്ക് ധരിച്ചില്ലെങ്കിൽ 100 കുവൈത്തി ദീനാർ പിഴ
കുവൈത്ത് സിറ്റി: കോവിഡ് വ്യപനത്തിനെതിരെയുള്ള നാലാം ഘട്ട നിയന്ത്രണ പദ്ധതികളുടെ ഭാഗമായി കൂടുതൽ നിയമ നിർദേശങ്ങളുമായി കുവൈത്ത് ആരോഗ്യ വകുപ്പ്.
കടകളിലും മറ്റും മാസ്ക് ധരിക്കാതെ പിടിക്കപ്പെടുന്ന ജീവനക്കാരിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും 100 കുവൈത്തി ദീനാർ (ഏകദേശം കാൽ ലക്ഷം രൂപ) പിഴ ഈടാക്കുമെന്നാണ് അധികൃതർ അറിയിച്ചത്.
പിഴക്ക് പുറമെ കടകൾ അടപ്പിക്കുന്നത് അടക്കമുള്ള നടപടികളും സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ഈയിടെ 350 ൽ അധികം കോവിഡ് പ്രതിരോധ നിയമ ലംഘനങ്ങൾ കച്ചവട സ്ഥാപനങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തതായും അധികൃതർ ഉണർത്തി.
കച്ചവട സ്ഥാപനങ്ങൾ അല്ലാത്ത സ്ഥലങ്ങളിലും മാസ്ക് ധരിക്കാത്തതിന് പിഴ 100 കുവൈത്തി ദീനാർ ആയിരിക്കുമെന്നും ബന്ധപ്പെട്ടവർ സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa