സൗദിയിൽ വൻ അഴിമതി വേട്ട; മില്ല്യനുകളുമായി സർക്കാർ ഉദ്യോഗസ്ഥർ പിടിയിൽ
ജിദ്ദ: സൗദിയിൽ അഴിമതിയുമായി ബന്ധപ്പെട്ട് വിവിധ കേസുകളിൽ സർക്കാർ ഉദ്യോഗസ്ഥരും പൗരന്മാരും വിദേശികളും അറസ്റ്റിലായി.
പ്രധാനമായും 50 മില്ല്യൻ റിയാലിൻ്റെ അഴിമതി നടത്തിയ 5 ബലദിയ ഉദ്യോഗസ്ഥരാണു പിടിക്കപ്പെട്ടതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
സർക്കാർ ഉദ്യോഗത്തിലെ സ്വാധീനം ദുരുപയോഗം ചെയ്ത് അനധികൃതമായി സഹായം ചെയ്യുകയായിരുന്നു ഉദ്യോഗസ്ഥർ ചെയ്തത്.
പ്രതികളിൽ നിന്ന് പണത്തിനു പുറമെ പെട്രോൾ കാർഡുകൾ, സ്വർണ്ണം, തോക്ക് തുടങ്ങി നിരവധി വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്.
ആകെ അന്വേഷണം നടത്തിയ 224 ക്രിമിനൽ കേസുകളിൽ 374 സ്വദേശികളും വിദേശികളുമാണു അന്വേഷണത്തിനു വിധേയരായത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa