റിയാദിലെ നിരവധി സ്ഥാപനങ്ങളിൽ മാനവ വിഭവ ശേഷി മന്ത്രാലയം പരിശോധനകൾ നടത്തി
റിയാദ്: സൗദി മാനവ വിഭവ ശേഷി സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയത്തിൻ്റെ കീഴിൽ റിയാദ് ഏരിയയിലെ വിവിധ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തി.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ മാത്രം മാനവ വിഭവ ശേഷി മന്ത്രാലയത്തിൻ്റെ കീഴിൽ 300 ലധികം സ്ഥാപനങ്ങളിലാണു പരിശോധനകൾ നടത്തിയത്.
പ്രധാനമായും കാർ റെൻ്റൽ സ്ഥാപനങ്ങളിലായിരുന്നു പരിശോധനകൾ നടന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മന്ത്രാലയത്തിൻ്റെ നിയമങ്ങൾ ലംഘിച്ച നിരവധി സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചില സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa