Saturday, April 5, 2025
Abu DhabiTop Stories

ക്വാറന്റൈൻ ഇരിക്കുന്നവരുടെ വീടുകളിൽ നോട്ടീസുമായി അബൂദാബി ആരോഗ്യ വകുപ്പ്

അബൂദാബി: കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി സെൽഫ് ക്വാറന്റൈനിൽ ഇരിക്കുന്ന വ്യക്തികളുടെ താമസ സ്ഥലത്തേക്കുള്ള പ്രവേശം കവാടങ്ങളിൽ ബോധവൽക്കരണ നോട്ടീസ് പതിക്കുമെന്ന് അബൂദാബി ആരോഗ്യ വകുപ്പ്.

പൊതുബോധം ഉണർത്താനും മുൻകരുതലുകൾ സ്വീകരിക്കാനും വേണ്ടിയാണ് പുതിയ പദ്ധതിയെന്ന് അബൂദാബി ഹെൽത്ത് അതോറിറ്റി അറിയിച്ചു.

വിദേശത്ത് നിന്നും വരുന്നവർക്ക് 14 ദിവസത്തെ സെൽഫ് ക്വാറന്റൈൻ നേരത്തെ ഗവൺമെന്റ് നിർബന്ധമാക്കിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa