ദുബൈയിൽ പരിശോധന ശക്തമായി തുടരുന്നു; വീണ്ടും നിരവധി കടകൾക്ക് പിഴ
ദുബൈ: കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ യുഎഇ ഭരണകൂടം തങ്ങളുടെ കീഴിലുളള വാണിജ്യ മേഖലകളിൽ പരിശോധന ശക്തമാക്കുന്നു.
തൊഴിലാളികൾ മാസ്ക് ധരിക്കാത്തതിന് മാത്രം കഴിഞ്ഞ ദിവസം 5 കടകൾക്ക് ആരോഗ്യ വകുപ്പ് പിഴ ഈടാക്കുകയുണ്ടായി. സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിന് 10 കടകൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ യുഎഇ മുഴുവൻ സുരക്ഷാ പരിശോധന കർശനമാക്കിയിരിക്കുകയാണ് ഭരണകൂടം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa