Monday, November 25, 2024
Saudi ArabiaTop Stories

ഫിലിപൈൻസിൽ നിന്ന് സൗദിയിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നവർ വിമാനക്കമ്പനികളുമായി ബന്ധപ്പെടാനും കൊറോണ പരിശോധനക്ക് വിധേയരാകാനും സൗദി എംബസി; തൊഴിൽ വിസകൾ തിങ്കളാഴ്ച മുതൽ സ്റ്റാംബ് ചെയ്യും

ജിദ്ദ: റി എൻട്രി വിസകളുള്ളവർ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും ശേഷം കൊറോണ പരിശോധനകൾ പുർത്തിയാക്കണമെന്നും ഫിലിപൈൻസിലെ സൗദി എംബസി ആവശ്യപ്പെട്ടു.

കൊറോണ മുക്തരാണെന്ന് തെളിയിക്കാതെ തൊഴിൽ, റി എൻട്രി, വിസിറ്റ് വിസക്കാരെ സൗദിയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും എംബസി മുന്നറിയിപ്പ് നൽകി.

സൗദിയിലെത്തുന്നതിൻ്റെ മുംബ് 48 മണിക്കൂറിനുള്ളിലായി അംഗീകൃത കേന്ദ്രങ്ങളിൽ നിന്ന് നടത്തിയ കൊറോണ നെഗറ്റീവ് റിസൽറ്റാണു സമർപ്പിക്കേണ്ടത്.

അതേ സമയം തിങ്കളാഴ്ച മുതൽ തൊഴിൽ വിസകൾ സ്റ്റാംബ് ചെയ്യുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുമെന്നും ഫിലിപൈൻ എംബസി അറിയിച്ചിട്ടുണ്ട്.

ലേബർ എക്പോർട്ട് ഓഫീസുകൾ വഴിയായിരിക്കും അപേക്ഷകൾ സ്വീകരിക്കുകയെന്നും റിക്രൂട്ട്മെൻ്റുകൾക്കായി സോഷ്യൽ മീഡിയ അക്കൗണ്ടുകളെയോ വ്യക്തികളേയോ സമീപിക്കരുതെന്നും എംബസി മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്