സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് 350 കിലോമീറ്റർ കാൽ നടയായി സഞ്ചരിച്ച് സൗദി വയോധികർ (വീഡിയോ കാണാം)
അൽബാഹ: സൗദിയുടെ 90 ആം ദേശിയ ദിനാഘോഷങ്ങൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പല രീതികളിലും കൊണ്ടാടുന്നതിനിടയിൽ വ്യത്യസ്തമായ രീതിയിൽ ദേശീയ ദിനം ആഘോഷിക്കുകയാണു പ്രായമേറിയ ചില സൗദി പൗരന്മാർ.
അൽബഹയിൽ നിന്ന് അബഹയിലേക്ക് 350 കിലോമീറ്ററോളം കാൽ നടയായി സഞ്ചരിച്ചാണു ഇവർ ദേശീയ ദിനാഘോഷത്തിൽ പങ്കാളികളാകുന്നത്.
ഏകദേശം 13 ദിവസമെടുക്കുന്ന ഇവരുടെ യാത്ര സൗദി ദേശീയ ദിനമായ സെപ്തംബർ 23 നു അബഹയിൽ അവസാനിക്കുമെന്നാണു റിപ്പോർട്ടുകൾ.
60 നും 70 നും ഇടയിൽ പ്രായമുള്ള 8 സൗദി പൗരന്മാരാണു യാത്രയിൽ ഒന്നിച്ചിരിക്കുന്നത്. ഇത്തരത്തിൽ മൂന്നാം തവണയാണു തങ്ങൾ യാത്ര ചെയ്യുന്നതെന്ന് യാത്രികർ അറിയിച്ചു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa