ഉംറ നിർവ്വഹിക്കാൻ ആഗ്രഹിക്കുന്നവർ ഉപയോഗിക്കേണ്ട ആപിനെക്കുറിച്ച് സൗദി ഹജ്ജ് മന്ത്രി വെളിപ്പെടുത്തി
ജിദ്ദ: കംബനികൾക്കും മറ്റു സ്ഥാപനങ്ങൾക്കും ഉംറ സേവനങ്ങൾ പ്രാദേശികമായും ആഗോള തലത്തിലും വിപണനം ചെയ്യാനാകുന്നത് സാങ്കേതിക പരിഹാരങ്ങൾക്കനുസൃതമായിട്ടായിരിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബന്ദൻ അറിയിച്ചു.
നേരത്തെ അധികൃതർ സൂചിപ്പിച്ചിരുന്നത് പോലെ ഉംറ നിർവ്വഹിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രത്യേക ആപിനെക്കുറിച്ചും മന്ത്രി വെളിപ്പെടുത്തി.
‘ഇഅ’തമർനാ’ എന്ന ആപ് ആണു ഉംറ നിർവ്വഹിക്കാാൻ ആഗ്രഹിക്കുന്നവർ ഉപയോഗിക്കേണ്ടത്. ഈ ആപ് ഉപയോഗിച്ച് കൊറോണ പ്രോട്ടോക്കോൾ അനുസരിച്ച് ഉംറ നിർവ്വഹിക്കുന്നതിനുള്ള സമയം ബുക്ക് ചെയ്യാൻ സാധിക്കും. ആപ് സമീപ ദിനങ്ങളിൽ തന്നെ ഓൺലൈൻ സ്റ്റോറിൽ ലഭ്യമായേക്കുമെന്നാണു പ്രതീക്ഷ.
വിദേശത്ത് നിന്ന് ഉംറ നിർവ്വഹിക്കാനായി എത്താൻ ആഗ്രഹിക്കുന്നവർക്ക് അരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി ഘട്ടം ഘട്ടമായായിരിക്കും അനുമതി നൽകുകയെന്ന് മന്ത്രി പറഞ്ഞു.
ആദ്യ ഘട്ടത്തിൽ പ്രാദേശിക തീർത്ഥാടകർക്കായിരിക്കും ഉംറക്ക് അനുമതി നൽകുക എന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ സൗദി മാധ്യമങ്ങൾ ഉദ്ധരിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ അത് സംബന്ധിച്ച് പ്രഖ്യാപനം വന്നേക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa