വ്യാജ സിം കാർഡ് വില്പന; റിയാദിൽ രണ്ട് വിദേശികൾ പിടിയിൽ
റിയാദ്: വ്യാജ മൊബൈൽ സിം കാർഡുകൾ വില്പന നടത്തിയ രണ്ട് വിദേശികളെ റിയാദ് സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.
സ്വദേശികളുടെയും വിദേശികളുടെയും തിരിച്ചറിയൽ രേഖകളുപയോഗിച്ച് അവരറിയാതെ രെജിസ്റ്റർ ചെയ്തായിരുന്നു ഇവർ സിം കാർഡുകൾ വില്പന നടത്തിയത്.
രണ്ട് ബംഗ്ളാദേശ് പൗരന്മാരാണു സംഭവത്തിൽ അറസ്റ്റിലായതെന്ന് റിയാദ് പോലീസ് അസിസ്റ്റൻ്റ് മീഡിയാ വാക്താവ് അറിയിച്ചു.
ഇരുവരും ഇഖാമ നിയമ ലംഘകരായിരുന്നുവെന്നും ഒരു ഇലക്ട്രോണിക് ഷോപ്പ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ നടന്നിരുന്നതെന്നും പോലീസ് വ്യക്തമാക്കി.
പ്രതികളിൽ നിന്ന് 1325 സിം കാർഡുകളും 5 സിം ആക്റ്റിവേഷൻ ഉപകരണങ്ങളും സ്വദേശികളുടെയും വിദേശികളുടെയും 35 ഐഡി കാർഡുകളുടെ കോപ്പിയും നിരവധി വിരലടയാള പ്രിൻ്റുകളും കണ്ടെത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa