സ്‌പെഷ്യൽ ആപ് ഞായറാഴ്‌ച മുതൽ ലഭ്യമാകും; ഉംറ നിർവ്വഹിക്കാൻ ഉദ്ദേശിക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട നാല് കാര്യങ്ങൾ അറിയാം
ജിദ്ദ: ഉംറ തീർത്ഥാടനം അടുത്ത മാസം മുക്ത ഘട്ടം ഘട്ടമായി പുനരാരംഭിക്കാനിരിക്കേ തീർത്ഥാടനം ഉദ്ദേശിക്കുന്നവർ അറിയേണ്ട പ്രധാനപ്പെട്ട നാല് കാര്യങ്ങൾ അറിയാം.
1.സ്പെഷ്യൽ ആപ് ആയ ‘ഇഅതമർനാ’ ഡൗൺലോഡ് ചെയ്യുകയും ഉംറയും മദീന സിയാറയും നടത്തേണ്ട സമയം തിരഞ്ഞെടുക്കുകയും ചെയ്യുക. ആപ് സെപ്തംബർ 27 ഞായറാഴ്‌ച മുതൽ ലഭ്യമാകും.
2. ശേഷം തവക്കൽനാ എന്ന ആരോഗ്യ മന്ത്രാലയത്തിൻ്റെ ആപിൽ രെജിസ്റ്റർ ചെയ്യുകയും കൊറോണ മുക്തരാണെന്ന് സാക്ഷ്യപ്പെടുത്തുകയും ആപ് വഴി തീർത്ഥാടനത്തിനുള്ള പെർമിറ്റ് നേടുകയും ചെയ്യുക.
3. പെർമിറ്റ് നേടിയ ശേഷം മക്കയിലെ നിശ്ചിത കേന്ദ്രങ്ങളിൽ എത്തുകയും പെർമിറ്റിൽ അനുവദിച്ച സമയക്രമം പാലിക്കുകയും പെർമിറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുംബിൽ പ്രദർശിപ്പിക്കുകയും ചെയ്യുക.
4. മാസ്ക്ക് ധരിക്കലടക്കമുള്ള കൊറോണ മുൻകരുതൽ നിർദ്ദേശങ്ങൾ പാലിച്ച കൊണ്ട് നിശ്ചിത കേന്ദ്രങ്ങളിൽ നിന്ന് ബസുകൾ കയറി ഹറമിലേക്ക് പോകുകയും ഉംറക്ക് ശേഷം നിശ്ചിത കേന്ദ്രങ്ങളിൽ തന്നെ തിരിച്ചെത്തുകയും ചെയ്യുക എന്നിവയാണ് പ്രധാനപ്പെട്ട നാല് കാര്യങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa