കുവൈത്തിൽ 400 വിദേശി തൊഴിലാളികളെ ഉടൻ പിരിച്ചു വിടുന്നു
കുവൈത്ത് സിറ്റി: ഇൗ വർഷം അവസാനിക്കുന്നതോടെ നടപ്പിലാക്കാൻ പദ്ധതിയിട്ടിരുന്ന കുവൈത്തിലെ പൊതു മേഖലകളിലും റോഡ് പ്രവർത്തനങ്ങളിലും പ്രവർത്തിക്കുന്ന വിദേശികളെ പിരിച്ചു വിടാനുള്ള മന്ത്രാലയത്തിന്റെ പദ്ധതി ഉടനെ നടപ്പാക്കാൻ തീരുമാനിച്ചതായി മന്ത്രാലയം.
കുവൈത്ത് പബ്ലിക് വർക്ക് മന്ത്രാലയത്തിന് കീഴിൽ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ ജോലി ചെയ്യുന്ന 400 ഓളം വിദേശിക്കളെയാണ് ഇൗ പ്രക്രിയയിലൂടെ ഒഴിവാക്കുക. നേരത്തെ 150 വിദേശി തൊഴിലാളികളെ മന്ത്രാലയം പിരിച്ചു വിട്ടിരുന്നു.
അഡ്മിനിസ്ട്രേറ്റീവ് മേഖലകളിലും മറ്റു പ്രധാന തസ്തികകളിലും ജോലി ചെയ്യുന്നവർ ഇൗ ലിസ്റ്റിലുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഇവർക്ക് പകരം കുവൈത്തി പൗരന്മാരെ നിയമിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa