Friday, September 27, 2024
HealthWorld

ക്വാറെന്റൈൻ സമയം ചുരുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലോകം മുഴുവൻ കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും സാമ്പത്തിക സ്ഥിരത കൈവരിക്കാനും തൊഴിൽ മേഖലയിലെ ഒഴിവുകൾ പെട്ടെന്ന് നികത്താനും വേണ്ടി പല രാജ്യങ്ങളും ക്വാറെന്റൈൻ സമയങ്ങൾ 14 ദിവസത്തിൽ നിന്നും പത്തും ഏഴും മൂന്നും ആക്കി ചുരുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.

ചില അറബ് രാജ്യങ്ങളും ഫ്രാൻസ് പോലുള്ള യൂറോപ്യൻ രാജ്യങ്ങളും അവരുടെ ക്വാറെന്റൈൻ സമയം 7 ദിവസമാക്കി ചുരുക്കിയിരുന്നു. ബ്രിട്ടൺ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇത് 10 ആക്കിയും കുറച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് WHO മുന്നറിയിപ്പുമായി രംഗത്ത് വന്നത്.

സെപ്തംബർ മാസത്തിലെ ക്രമാതീതമായി ഉയർന്ന വൈറസ് ബാധയുടെ കണക്കുകൾ വലിയൊരു മുന്നറിയിപ്പാണ് നൽകുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ മേഖലയുടെ ഡയറക്ടർ ഹാൻസ് ക്ലൂഗ്‌ ഓൺലൈൻ പ്രസ്സ് കോൺഫറൻസിൽ പറഞ്ഞു. ടെസ്റ്റുകൾ വർധിച്ചതിന്റെ കൂടി ഫലമാണ് ഇതെങ്കിലും 14 ദിവസത്തെ ക്വാറെന്റൈൻ ഇനിയും ചുരുക്കുന്നത്‌ വലിയ ദുരന്തത്തെ ക്ഷണിച്ചു വരുത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

വൈറസിന്റെ വളർച്ചാ സമയവും പ്രജനന കാലവും രോഗ വ്യാപന തോതും അടിസ്ഥാനത്തിൽ ശാസ്ത്രീയ നിരീക്ഷണമാണ് 14 ദിവസത്തെ ക്വാറെന്റൈൻ എന്നും അതിൽ മാറ്റം വരുത്തുന്നത് ശാസ്ത്രീയ തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ അംഗീകരിക്കാൻ കഴിയുകയുള്ളൂ അമേരിക്കയിലെ ഹോപ്കിൻസ് യൂണിവേഴ്സിറ്റി നടത്തിയ പഠന റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്.

ഈയിടെ ഇന്ത്യ പോലുള്ള രാജ്യങ്ങളും ക്വാറെന്റൈൻ സമയം 7 ദിവസമാക്കി ചുരുക്കിയത് വാർത്തയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q