Friday, April 18, 2025
DubaiTop Stories

ദുബൈ – ഷാർജ ഇന്റർസിറ്റി ബസ് സർവീസ് പുനാരംഭിച്ചു

ദുബൈ: ഇമാറാത്തിലെ പ്രധാന യാത്രാ മാർഗ്ഗങ്ങളിലൊന്നായ ദുബൈ ഷാർജ ഇന്റർസിറ്റി ബസ് സർവീസ് പുനാരംഭിച്ചതായി റിപ്പോർട്ട്. രണ്ട് റൂട്ടുകളിൽ ഇന്ന് തുറന്നു. ബാക്കിയുള്ള ഒരു റൂട്ട് രണ്ടാഴ്ചകൾക്ക്‌ ശേഷമാണ് തുറക്കുക.

ദുബൈയിലെ യൂണിയൻ മെട്രോ സ്റ്റേഷനിൽ നിന്നും അൽ ഹൈൽ മെട്രോ സ്റ്റേഷനിൽ നിന്നും ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്‌ പോകുന്ന റൂട്ടുകളാണ് തുറന്നത്.

പ്രധാനമായും ഷാർജയിൽ താമസിക്കുകയും ദുബൈയിൽ ജോലി ചെയ്യുകയും ചെയ്യുന്നവർക്കാണ് ഇൗ പാത തുറക്കുന്നത് കൂടുതൽ ഉപകരിക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa