സൗദിയിലെ വിദേശികൾക്കുള്ള ലെവി തുടരുമെന്ന് സൂചന
ജിദ്ദ: 2021 വർഷത്തേക്കുള്ള ബജറ്റിൻ്റെ പ്രാഥമിക സ്റ്റേറ്റ്മെൻ്റ് പ്രകാരം സൗദിയിലെ വിദേശികൾക്ക് ഏർപ്പെടുത്തിയ നിലവിലുള്ള ലെവിയടക്കമുള്ള ഫീസുകൾ തുടരുമെന്ന് സൂചന.
അതോടൊപ്പം പ്രതിമാസം അന്താരാഷ്ട്ര വിപണിയിലേക്കുള്ള കയറ്റുമതി വിലക്കനുസരിച്ച് സൗദിയിലെ എണ്ണ വിലയിൽ മാറ്റം വരുത്തുന്നതും വാറ്റുമെല്ലാം തുടർന്നേക്കും.
വിദേശികൾക്കുള്ള ലെവി സിസ്റ്റത്തിലെ ഏറ്റവും ഉയർന്ന നിരക്കാണു ഈ വർഷം ജനുവരി മുതൽ വിദേശികൾക്ക് വേണ്ടി തൊഴിലുടമകൾക്ക് നൽകേണ്ടി വന്നിട്ടുള്ളത്.
2020 ജനുവരി 1 മുതൽ ഒരു വിദേശിക്ക് പ്രതിമാസം 700 റിയാൽ (50 ശതമനം സൗദികൾ സ്ഥാപനത്തിൽ ഉണ്ടെങ്കിൽ) ആണു ലെവി അടക്കേണ്ടത്. അതേ സമയം സ്ഥാപനത്തിലെ സൗദികൾ 50 ശതമാനത്തിൽ താഴെയാണെങ്കിൽ 800 റിയാൽ അടക്കണം. ഫാമിലി ലെവിയാണെങ്കിൽ 2020 ജൂലൈ ജൂലൈ 1 മുതൽ ഒരു കുടുംബാംഗത്തിനു 400 റിയാലാണു അടക്കേണ്ടത്.
കൊറോണ ഉണ്ടാക്കിയ സാംബത്തികാഘാതങ്ങളും എണ്ണ വിലയിലെ കുറവുമെല്ലാം കാരണം ലെവി, വാറ്റ് അടക്കമുള്ള നിലവിലെ എണ്ണേതര വരുമാനങ്ങൾ നില നിർത്താൻ തന്നെയാണു സാധ്യതയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa