Monday, September 23, 2024
HealthTop Stories

ബേബി ഡയപ്പറുകളിൽ മാരകമായ വിഷാംശമുണ്ടെന്ന് പഠനം

യാത്രയ്ക്കിടയിലും വീടിനുള്ളിലെ തിരക്കേറിയ ജോലികൾക്കിടയിലും കുട്ടികളുടെ മലവും മൂത്രവും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വേണ്ടി ധരിപ്പിക്കുന്ന ബേബി ഡയപ്പറുകൾ ഇന്ന് നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്.

എന്നാൽ, ഡൽഹി കേന്ദ്രീകരിച്ചുള്ള ഒരു ഗവേഷക സംഘം കണ്ടെത്തിയ പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നത് ബേബി ഡയപ്പെറുകൾക്കുള്ളിൽ മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഫ്തലേറ്റ് എന്ന രാസഘടകം അടങ്ങിയിട്ടുണ്ടെന്നാണ്.

ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നതിന് കഴിവുള്ള ഇൗ രാസവസ്തു പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങൾക്ക് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടതാണ്.

കൂടാതെ ശരീരത്തിൻറെ പ്രത്യുൽപാദന ശേഷിയെയും കരൾ പോലുള്ള ആന്തരികാവയവങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഇൗ രാസവസ്തു പൊണ്ണത്തടിക്കും ഹൈപ്പർടെൻഷൻ പോലുള്ള രോഗങ്ങൾക്കും കാരണമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

വ്യത്യസ്തമായ ഇരുപതു സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നുമാണ് ബേബി പ്രോഡക്ടുകളിൽ നിരോധിക്കപ്പെട്ട ഈ രാസവസ്തുവിന്റെ സാന്നിധ്യം കൂടിയ അളവിൽ ഡയപ്പെറുകളിൽ കണ്ടെത്തിയത്.

ഇരുപത് വർഷത്തോളമായി കുട്ടികൾക്കുള്ള ഉൽപ്പന്നങ്ങളിൽ ഗവേഷണം നടത്തുന്ന സംഘടന 2014 ൽ കുട്ടികൾക്ക് പാലുകൊടുക്കുന്ന ബോട്ടിലുകളിൽ അപകടകരമായ രാസ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഗവൺമെൻറ് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q