ഐ ടി , ടെലികമ്യൂണിക്കേഷൻ മേഖലയിൽ സൗദിവത്ക്കരണം നടപ്പിലാകുന്ന 30 ലധികം പ്രഫഷനുകൾ അറിയാം
ജിദ്ദ: സ്വദേശി യുവതീ യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിൻ്റെ ഭാഗമായി ഐടി & ടെലി കമ്യൂണിക്കേഷൻസിൽ സൗദിവത്ക്കരണം നടപ്പിലാകുന്നത് 30 ലധികം പ്രഫഷനുകളിൽ.
അഞ്ചോ അതിലധികമോ ജീവനക്കാർ ജോലിൽ ചെയ്യുന്ന സ്ഥാപനങ്ങളിലാണു 25 ശതമാനം സൗദി വത്ക്കരണം നടപ്പിലാകുക.
അടുത്ത വർഷം ജൂൺ 27 മുതലായിരിക്കും സൗദിവത്ക്കരണം പ്രാബല്യത്തിലാകുക. അതേ സമയം സ്ഥാപനങ്ങൾ അതിനു മുംബ് തന്നെ പദവി ശരിയാക്കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.
സൗദിവത്ക്കരണം നടപ്പിലാകുന്ന ഐടി ആൻ്റ് കമ്യൂണിക്കേഷൻസിലെ തൊഴിൽ മേഖലകൾ താഴെ വിവരിക്കുന്നു.
കംബ്യൂട്ടർ പ്രോഗ്രാമർ, കംബ്യൂട്ടർ ടെക്നീഷ്യൻ, കംബ്യൂട്ടർ ഓപറേറ്റർ, ഇൻ്റർനെറ്റ് അഡ്മിനിസ്റ്റ്രേറ്റർ , ഡാറ്റാ ബാങ്ക് സിസ്റ്റംസ് പ്രോഗ്രാമർ, ജനറൽ സിസ്റ്റം അനാലിസ്റ്റ്, ടെക്നിക്കൽ സപ്പോർട്ട് ഓഫീസ് സ്പെഷ്യലിസ്റ്റ്, ടെക്നിക്കൽ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, സിസ്റ്റംസ് ഓപറേഷൻ സ്പെഷ്യലിസ്റ്റ്, ടെക്നിക്കൽ സർവീസസ് സ്പെഷ്യലിസ്റ്റ്, ടെക്നിക്കൽ സപ്പോർട്ട് ഓഫീസ് ടെക്നീഷ്യൻ, സപ്പോർട്ട് ടെക്നീഷ്യൻ, ഇലക്ട്രോണിക് കംബ്യുട്ടർ ഓപറേറ്റർ, കംബ്യൂട്ടർ മെയിൻ്റനൻസ് ഇലക്ട്രോണിക് .
കംബ്യൂട്ടർ എഞ്ചിനീയർ, ടെലികമ്യൂണിക്കേഷൻസ് എഞ്ചിനീയർ, നെറ്റ് വർക്ക് എഞ്ചിനീയർ, സാറ്റലൈറ്റ് നെറ്റ് വർക്ക് എഞ്ചിനീയർ, റേഡിയോ ആൻ്റ് ടെലിവിഷൻ എഞ്ചിനീയർ, ട്രാൻസ്മിഷൻ ബ്രോഡ്കാസ്റ്റ് എഞ്ചിനീയർ, റേഡിയോ ആൻ്റ് റഡാർ എഞ്ചിനീയർ.
ഇലക്ട്രോണിക് കമ്യൂണിക്കേഷൻ ടെക്നീഷ്യൻ, കംബ്യൂട്ടർ നെറ്റ് വർക്ക് ടെക്നീഷ്യൻ, നെറ്റ് വർക്ക് അഡ്മിനിസ്റ്റ്രേറ്റർ, വയേർഡ് ആൻഡ് വയർലസ്സ് കമ്യൂണിക്കേഷൻ ടെക്നീഷ്യൻ, കമ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ് ടെക്നീഷ്യൻ, ടെലിഫോൺ ടെക്നീഷ്യൻ, കാർ ഫോൺ ടെക്നീഷ്യൻ, ബ്രോഡ്കാസ്റ്റ് ട്രാൻസ്മിഷൻ ഇലക്ട്രോണിക് ടെക്നീഷ്യൻ, ടെലിഫോൺ മെയിൻ്റനൻസ് ഇലക്ട്രീഷ്യൻ, ജനറൽ കമ്യുണിക്കേഷൻസ് ഡിവൈസസ് ഇലക്ട്രോണിക്സ്, ഗ്രൗണ്ട് സ്റ്റേഷൻ റേഡിയോ ഓപറേറ്റർ. എന്നിവയിലാണു 20 ശതമാനം സൗദിവത്ക്കരണം നടപ്പിലാകുക.
സ്വകാര്യ മേഖലയിലെ വൻ കിട സ്ഥാപനങ്ങളിലായിരിക്കും സൗദിവത്ക്കരണത്തിൻ്റെ 60 ശതമാനവും നടപ്പിലാകുകയെന്ന് മന്ത്രാലയം സൂചിപ്പിച്ചിരുന്നു. അതേ സമയം മുകളിൽ സൂചിപ്പിച്ച പ്രഫഷനുകളിൽ നാലോ അതിൽ കുറവോ തൊഴിലാളികൾ ജോലി ചെയ്യുകയാണെങ്കിൽ സൗദിവത്ക്കരണ നിബന്ധന ബാധകമാകില്ല.
സൗദിവത്ക്കരണം നിശ്ചിത സമയത്തിനകം നടപ്പാക്കിയില്ലെങ്കിൽ സ്ഥാപനങ്ങൾക്കുള്ള എല്ലാ വിധ സേവനങ്ങളും റദ്ദാക്കും. അതോടൊപ്പം വിദഗ്ധ ജോലിക്കരായ സൗദികൾക്ക് 7000 റിയാലും ടെക്നിക്കൽ സപ്പോർട്ട് മേഖലയിലുള്ളവർക്ക് 5000 റിയാലും മിനിമം ശമ്പളം നൽകിയിരിക്കണമെന്നതും വ്യവസ്ഥയാണ്.
ഏതായാലും സൗദിവത്ക്കരണ വ്യവസ്ഥകൾ ചെറുകിട സ്ഥാപനങ്ങളിലെ വിദേശികളെ ബാധിക്കില്ലെങ്കിലും വൻ കിട സ്ഥാപനങ്ങളിലെ വിദേശികളെ ഏത് രീതിയിയിലാണ് ബാധിക്കുക എന്നത് വരും നാളുകളിൽ വ്യക്തമാകും..
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa