സൗദിയിലേക്ക് തിരിച്ച് പോകാൻ വ്യത്യസ്ത പാക്കേജുകളുമായി കൂടുതൽ ട്രാവൽ ഏജൻസികൾ; പാക്കേജുകൾ തിരഞ്ഞെടുക്കുംബോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ ഓർമ്മപ്പെടുത്തി ട്രാവൽ ഏജൻ്റുമാർ
ജിദ്ദ: സൗദിയിലേക്ക് തിരിച്ച് പോകുന്ന പ്രവാസികൾക്കായി വ്യത്യസ്ത പാക്കേജുകളുമായി കൂടുതൽ ട്രാവൽ ഏജൻസികൾ രംഗത്ത്.
ടിക്കറ്റുകൾ മാത്രമായും താമസ പാക്കേജുകൾ മാത്രമായും ടിക്കറ്റുകളും താമസവും അടങ്ങുന്ന മുഴുവൻ പാക്കേജുകളുമെല്ലാം ഇപ്പോൾ വിവിധ ട്രാവൽ ഏജൻസികൾ ഓഫർ ചെയ്യുന്നുണ്ട്.
ഇന്ത്യയിലേയും യു എ ഇയിലേയും കോവിഡ് ടെസ്റ്റ് ചാർജ്ജുകളും യു എ ഇ വിസിറ്റിംഗ് ചാർജ്ജുകളും യു എ ഇയിലേക്കും അവിടെ നിന്ന് സൗദിയിലേക്കുമുള്ള ടിക്കറ്റുകളും ഇൻഷൂറൻസ് തുടങ്ങി മറ്റു മുഴുവൻ ചാർജ്ജുകളും യു എ ഇയിലെ 14 ദിവസത്തിലധികം വരുന്ന ഭക്ഷണത്തോടൊപ്പമുള്ള താമസവുമടക്കമുള്ള ഫുൾ പാക്കേജ് ശരാശരി 70,000 രൂപക്കാണു ഇപ്പോൾ പല ട്രാവൽ ഏജൻസികളും നൽകുന്നത്.
അതേ സമയം ടിക്കറ്റുകൾ ഉൾപ്പെടുത്താത്ത പാക്കേജുകളും നിരവധി ട്രാവൽ ഏജൻസികൾ നൽകുന്നുണ്ട്. താമസവും ഭക്ഷണവും യു എ ഇ വിസയും കോവിഡ് ടെസ്റ്റും അടക്കമുള്ള പാക്കേജുകൾ ശരാശരി 34,000 രൂപക്ക് പല ട്രാവൽ ഏജൻസികളും നൽകുന്നുണ്ട്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ പാക്കേജുകൾ സൂക്ഷിച്ച് തെരഞ്ഞെടുക്കണമെന്നും യു എ ഇയിൽ നിന്ന് സൗദിയിലേക്കുള്ള വിമാന ടിക്കറ്റുകൾ കൂടി നാട്ടിൽ നിന്ന് തന്നെ പർച്ചേസ് ചെയ്യുന്നതാണു നല്ലതെന്നും ഇല്ലെങ്കിൽ ഭാവിയിൽ തിരക്ക് വർദ്ധിച്ചാൽ ടിക്കറ്റുകൾ കിട്ടാൻ പ്രയാസകരമായേക്കാമെന്നും സ്റ്റാർ ഓഫ് ഏഷ്യ ടൂറിസം ആൻ്റ് ട്രാവൽസ് കാലിക്കറ്റ് ബ്രാഞ്ച് മാനേജർ മുഹമ്മദ് സാലിം പി.എം ഞങ്ങളോട് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa