Saturday, November 23, 2024
IndiaTop Stories

ഡ്രൈവിംഗ് പെർമിറ്റുകൾ വിദേശത്തുനിന്ന് പുതുക്കാൻ ഇന്ത്യൻ എംബസികൾ സൗകര്യമൊരുക്കുന്നു

കാലാവധി അവസാനിച്ച ഇൻറർനാഷണൽ ഡ്രൈവിംഗ് പെർമിറ്റുകൾ വിദേശത്തു നിന്നു തന്നെ പുതുക്കാൻ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും സൗകര്യമൊരുക്കുന്നു. ജിസിസിയിലെയും മറ്റു രാജ്യങ്ങളിലെയും എംബസികളിൽ ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

നിലവിൽ ഇന്ത്യൻ പൗരന്മാർക്ക് അവരുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി വിദേശത്തുനിന്നും അവസാനിച്ചാൽ പുതുക്കാൻ വേണ്ടി നാട്ടിലേക്ക് വരേണ്ടതായിട്ടുണ്ട്. ഇതിനു പകരമായി പുതിയ സംവിധാനം പ്രവർത്തനമാരംഭിക്കുന്നതോടെ ഇന്ത്യൻ എംബസിയിലോ കോൺസുലേറ്റിലോ നൽകുന്ന അപേക്ഷകൾ ഇന്ത്യയുടെ വാഹൻ സംരംഭത്തിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുകയും ആർ ടി ഓഫീസർമാർക്ക് ഇതിലൂടെ അവരുടെ ലൈസൻസ് പുതുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യാനാകും.

എന്നാൽ ഇതിന് ആവശ്യമായുള്ള നിയമഭേദഗതിയുടെ പൊതുജന സ്വീകാര്യത ഉറപ്പുവരുത്തുന്നതിനായി 30 ദിവസത്തിനുള്ളിൽ “Joint Secretary (MVL,IT & Toll), Ministry of Road Transport and Highways, Transport Bhawan, Parliament Street, New Delhi-110 001” എന്ന അഡ്രസ്സിലോ jspb-morth@gov.in എന്ന ഇ-മെയിലിലോ ജനങ്ങൾക്ക് പ്രതികരിക്കാനുള്ള അവസരമുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa